UPDATES

Gadget of the month

വരിസംഖ്യ അടിസ്ഥാനത്തില്‍ ഗെയ്മിംഗ് സേവനവുമായി ആപ്പിള്‍

സേവനത്തില്‍ അടിസ്ഥാനമാക്കിയ ബിസിനസ് വളര്‍ത്തുന്നതിന് ആപ്പിള്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തിരുമാനം.

വരിസംഖ്യ ഈടാക്കി കൊണ്ട് ഗെയ്മിംഗ് സേവനം ആരംഭിക്കുവാന്‍ തയ്യാറായി ആപ്പിള്‍ . സേവനത്തില്‍ അടിസ്ഥാനമാക്കിയ ബിസിനസ് വളര്‍ത്തുന്നതിന് ആപ്പിള്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തിരുമാനം. ഗെയ്മിംഗ് സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഏതു തരം ഗെയിമാണു ആരംഭിക്കേണ്ടതെന്നും വരിസംഖ്യ എത്ര ഈടാക്കണമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ 2018-ന്റെ മധ്യത്തോടെ ആപ്പിള്‍ ആലോചനയിലായിരന്നു. വിവിധ ഗെയിം ഡെവലപ്പര്‍മാരുമായി ആപ്പിള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

2021-ാടെ മൊബൈല്‍ ഗെയ്മിംഗ്, ഇ-സ്പോര്‍ട്സ് വ്യവസായം 100 ബില്യന്‍ ഡോളറിലെത്തുമെന്നാണു കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മുന്‍നിര ടെക് കമ്പനികള്‍ ഗെയ്മിംഗ് വിപണിയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആപ്പിളിനെ സംബന്ധിച്ചു ഐ ഫോണ്‍ വില്‍പന ഇടിവ് നേരിടുകയാണ്. ഫോണ്‍ വില്‍പ്പനയിലൂടെ ലഭിക്കുന്നതാണ് ആപ്പിളിന്റെ പ്രധാന വരുമാനം. എന്നാല്‍ ഫോണിന്റെ വില്‍പ്പന ഇടിഞ്ഞത് ആപ്പിളിനു തിരിച്ചടിയായിരിക്കുകയാണ്. സേവനവുമായി ബന്ധപ്പെട്ട മേഖലയില്‍ ആപ്പിള്‍ ഏറ്റവുമധികം മത്സരം നേരിടുന്നത് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍നിന്നാണ്.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍