ഐഫോണ്‍ ഫോര്‍എവര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ വോഡഫോണ്‍, ഐഡിയ സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെടണം.
പുതിയ സെര്‍വിഫൈ പ്ലാനുകള്‍ വോഡഫോണ്‍-ഐഡിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ എത്തുന്നു.വോഡഫോണ്‍ റെഡ് ഐഫോണ്‍ ഫോര്‍എവര്‍ പ്ലാന്‍, ഐഡിയ നിര്‍വാണ ഐഫോണ്‍ ഫോര്‍എവര്‍ പ്ലാന്‍ എന്നീ പ്ലാനുകളാണ് പുറത്തിറക്കിയത്.
ഈ പ്ലാനില്‍ കമ്പനിയുടെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും അവരുടെ ഐഫോണുകള്‍ക്ക് ഡാമേജ് പ്രൊട്ടക്ഷന്‍ ലഭിക്കും. ഡിസ്‌കൗണ്ട് റേറ്റില്‍ ഐഫോണ്‍ അപ്‌ഗ്രേഡ് ചെയ്യാനും ഈ പ്ലാനില്‍ കഴിയും.ഐഫോണ്‍ ഫോര്‍എവര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ വോഡഫോണ്‍, ഐഡിയ സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെടണം. അവരോട് 649 രൂപയുടെ ഐഫോണ്‍ ഫോര്‍എവര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക. അതിനുശേഷം സൗജന്യ ഐഫോണ്‍ ഫോര്‍എവര്‍ സര്‍വീസിനായി ആപ് സ്റ്റോറില്‍നിന്നും ഐഫോണ്‍എവര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണം.
ആപ്പിള്‍ അംഗീകൃത ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സെന്ററുകളില്‍നിന്നും 2,000 യും ജിഎസ്ടിയും കൊടുത്ത് അവരുടെ ആപ്പിള്‍ ഐഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനും മാറ്റി വാങ്ങുന്നതിനും കഴിയും. വീടിന്റെ വാതില്‍ക്കല്‍ എത്തി ഫോണ്‍ വാങ്ങി റിപ്പയര്‍ ചെയ്ത് തിരികെ എത്തിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.