UPDATES

Latest News

13 വയസ്സ് തികയാത്ത കുട്ടികള്‍ ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങിയാല്‍ രക്ഷിതാക്കള്‍ കുടുങ്ങും

ഫെഡറല്‍ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകില്‍ വിഡിയോ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കില്ല.

ചൈനീസ് ആപ് ടിക് ടോകിന് വന്‍ തിരിച്ചടി. ടിക് ടോക് 55 ലക്ഷം ഡോളര്‍ (ഏകദേശം 39.09 കോടി രൂപ) പിഴ അടക്കണമെന്നാണ് അമേരിക്കന്‍ ഭരണക്കൂടത്തിനു കീഴിലുള്ള എഫ്ടിസിയുടെ ഉത്തരവ്. കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചു എന്നതാണ് ടിക് ടോകിനെതിരായ ആരോപണം.

കുറഞ്ഞ കാലത്തിനിടെ അമേരിക്ക, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ആപ്പ്് .കുട്ടികളെ ചൂഷണം ചെയ്തു പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കുമുള്ള മുന്നറിയിപ്പാണ് ടിക് ടോകിനെതിരെയുള്ള പിഴ ശിക്ഷയെന്ന് എഫ്ടിസി ചെയര്‍മാന്‍ ജോ സൈമണ്‍ പറഞ്ഞു.ഫെഡറല്‍ ട്രേഡ് കമ്മിഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കുട്ടികളെ ടിക് ടോകില്‍ വിഡിയോ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കില്ല. പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് നീക്കം ചെയ്യും. ഇവര്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്.

ഇതിനെ തുടര്‍ന്ന് കോടിക്കണക്കിന് വിഡിയോകളാണ് ടിക് ടോക് സെര്‍വറില്‍ നിന്നു നീക്കം ചെയ്യുക. പുതിയ നിയമം ബുധനാഴ്ച മുതല്‍ നടപ്പില്‍ വന്നു. എന്നാല്‍ ഈ നിയമം ടിക് ടോക് മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.ഇനി മുതല്‍ 13 വയസ്സ് തികയാത്ത കുട്ടികള്‍ ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങിയാല്‍ രക്ഷിതാക്കളായിരിക്കും കുടുങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍