UPDATES

Review

ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുമായി ‘വിവോ വി15’ വിപണിയിലെത്തുന്നു

പോപ് അപ്പ് സെല്‍ഫി ക്യാമറയോടെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വി15 പ്രോയ്ക്കുണ്ട്.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ പുത്തന്‍ മോഡലായ വിവോ വി15 വിപണിയിലെത്തുന്നു. കരുത്തന്‍ ഫീച്ചറുകളാണ് വിവോ വി15 പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. SD675 പ്രോസസ്സറിനൊപ്പം 6 ജി.ബി റാം ഫോണിനു കരുത്തു പകരുന്നു. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. ആന്‍ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

പോപ് അപ്പ് സെല്‍ഫി ക്യാമറയോടെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വി15 പ്രോയ്ക്കുണ്ട്. 48 മില്യണ്‍ ക്വാഡ് പിക്സല്‍ സെന്‍സറോടു കൂടിയതാണ് പിന്‍ ക്യാമറ. സ്‌ക്രീന്‍ ടു ബോഡി റേഷ്യോ വര്‍ദ്ധിപ്പിച്ചാണ് മുന്‍ഭാഗമുള്ളത്. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുന്‍ മോഡലുകളെക്കാളും വേഗതയും കൂടുതലാണ്.അതുപേലെ തന്നെ പിന്‍ഭാഗം ഗ്ലാസ് അധിഷ്ഠിതമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇടതു ഭാഗത്തായി മൂന്നു ക്യാമറകളും ഇടംപിടിച്ചിരിക്കുന്നു.

ഫേബ്രുവരി 20ന് പുറത്തിറങ്ങുന്ന വിവോ വി15യുടെ വില 33,000 രൂപയ്ക്കടുത്താകും.ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണിന്റെ വില്‍പ്പന. ഇതിനായി പ്രത്യേകം പേജ് ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍