UPDATES

Smartphone/gadjets

സ്മാര്‍ട്ട് വാച്ച് വിപണി കിഴടക്കാന്‍ ഹോണര്‍ വാച്ച് മോഡലുകള്‍

ടച്ച് സ്‌ക്രീന്‍, റെറ്റിന അമോലെഡ് ക്വാളിറ്റിയുള്ള ഡിസ്പ്ലേ, എന്നിവ വാച്ചിലുണ്ട്. ഇരട്ട ചിപ്പ്സെറ്റ് പ്രോസസ്സര്‍ വാച്ചിനെ കരുത്തനാക്കുന്നു

ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണര്‍ പുതിയ രണ്ടു സ്മാര്‍ട്ട് വാച്ച് മോഡലുകളെ വിപണിയിലെത്തിച്ചു. ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 എന്നിവയാണ് പുതിയ മോഡലുകള്‍. 9.8 എം.എം മോഡലാണ് ഹോണര്‍ വാച്ച് മാജിക്. ശ്രേണിയിലെ ഏറ്റവും സ്ലിം വാച്ച് എന്നുതന്നെ പറയാം. ടച്ച് സ്‌ക്രീന്‍, റെറ്റിന അമോലെഡ് ക്വാളിറ്റിയുള്ള ഡിസ്പ്ലേ, എന്നിവ വാച്ചിലുണ്ട്. ഇരട്ട ചിപ്പ്സെറ്റ് പ്രോസസ്സര്‍ വാച്ചിനെ കരുത്തനാക്കുന്നു.

ഒരാഴ്ചത്തെ ബാറ്ററി ബാക്കപ്പാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം നല്‍കുന്നത്. കായിക താരങ്ങള്‍ക്കായി പ്രത്യേകം സ്പോര്‍ട്സ് മോഡും ക്രമീകരിച്ചിട്ടുണ്ട്. 3-സാറ്റലൈറ്റ് പൊസിഷനിംഗ് സംവിധാനം കായിക താരങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണിത് .ലാവ ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറഭേദങ്ങളില്‍ മോഡല്‍ ലഭിക്കും. 13,999 രൂപയും 14,999 രൂപയുമാണ് ഇതിന്റെ വിപണി വില.

ഫൂട്ട് സ്ട്രൈക്, പാറ്റേണ്‍ & ഇംപാക്ട്, സ്വിംഗ് ആംഗിള്‍, സ്റ്റെപ് ലെംഗ്ത്, ഗ്രൗണ്ട് കോണ്ടാക്ട് സമയം, എവര്‍ഷന്‍ റേഞ്ച്, കേഡന്‍സ് എന്നിങ്ങനെ ഏഴു രീതിയിലുള്ള ഫിറ്റ്നസ് സംവിധാനങ്ങള്‍ രേഖപ്പെടുത്താന്‍ വാച്ചിനു കഴിയും. റണ്ണിംഗ് പോസ്ചര്‍ വിലയിരുത്താന്‍ 6 ആക്സിസ് സെന്‍സര്‍ സംവിധാനവും വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 0.5 ഇഞ്ച് പി-അമോലെഡ് ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. കൈയിലും കാലിലും ഘടിപ്പിക്കാവുന്ന ഇരട്ട വെയറിംഗ് മോഡ് വാച്ചിലുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍