UPDATES

Review

ഓണര്‍ വ്യൂ 20 പുതിയ സവിശേഷതകളുമായി വിപണിയില്‍

സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ വിപണി പിടിക്കാന്‍ എത്തിയിരിക്കുന്ന ഓണര്‍ വ്യൂ 20 വണ്‍പ്ലസ് 6T, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.

ഓണറിന്റ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ ്‌വ്യൂ 20 വിപണിയിലെത്തുന്നു. മനംമയക്കുന്ന വീഡിയോ പ്ലേബാക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന ക്യാമറ, സൂപ്പര്‍ സ്ലോ മോഷന്‍ ഉപയോഗപ്രദമായ 3D TOF സെന്‍സര്‍, മികച്ച സോഫ്റ്റ്വെയര്‍, എന്നിവയാണ് ഓണര്‍ വ്യൂ 20ന്റെ സവിശേഷതകള്‍.

മിന്നിത്തിളങ്ങുന്ന മെറ്റല്‍ ഗ്ലാസ് രൂപകല്‍പ്പനയാണ് വ്യൂ 20-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും സ്‌ക്രീനാണ്. പിന്നില്‍ നാനോലിത്തോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിച്ച് കൊത്തിയെടുത്ത ഗ്രേഡിയന്റ് വി പാറ്റേണ്‍ കാണാം. ഇത് വ്യൂ 20-ക്ക് വ്യക്തിത്വം നല്‍കുന്ന ഘടകമാണ്. ഒറ്റനോട്ടത്തില്‍ തന്നെ വി പാറ്റേണ്‍ കണ്ണില്‍പ്പെടും. കണ്ണ് മഞ്ഞളിപ്പിക്കുന്ന നിറമാണ് സഫയര്‍ ബ്ലൂ. മിഡ്നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലൂ എന്നിവ ഇത്ര കുഴപ്പമില്ല. ദൗര്‍ഭാഗ്യവശാല്‍ 8GB റാം മോഡലുകള്‍ മാത്രമാണ് ഈ നിറങ്ങളില്‍ ലഭിക്കുന്നത്.

വലിയ ഫോണ്‍ ആയതുകൊണ്ട് തന്നെ ഓണര്‍ വ്യൂ 20 ഒരുകൈ കൊണ്ട് ഉപയോഗിക്കാന്‍ കഴിയുകയില്ല. 75.4 മില്ലീമീറ്ററാണ് ഫോണിന്റെ വീതി. ഫോണിന്റെ മുകള്‍ഭാഗത്ത് എത്തുക ശ്രമകരമാണ്. സ്റ്റാറ്റസ് ബാര്‍ എടുക്കേണ്ടി വരുമ്പോഴും ഫ്ളാഷ് ലൈറ്റ് ഓണാക്കുമ്പോഴും ഇത് നന്നായി അനുഭവിച്ചറിയാന്‍ കഴിയും.പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ വിപണി പിടിക്കാന്‍ എത്തിയിരിക്കുന്ന ഓണര്‍ വ്യൂ 20 വണ്‍പ്ലസ് 6T, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തും. 6GB മോഡലിന്റെ വില 37999 രൂപയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍