UPDATES

Latest News

റെഡ്മി നോട്ട് 7ന്റെ വിശേഷങ്ങള്‍ അറിയാം

ജനുവരി 15 മുതലാണ് ചൈനയില്‍ ഈ ഫോണിന്റെ വില്‍പ്പന തുടങ്ങുന്നത്.ഇന്ത്യയില്‍ എത്തുമ്പോള്‍ 1500 മുതല്‍ 2000 രൂപവരെ റെഡ്മി നോട്ട് 7 പ്രോയുടെ വിലവര്‍ദ്ധിച്ചേക്കാം

ഷവോമിയുടെ സബ് ബ്രാന്റായി റെഡ്മി മാറിയ ശേഷം പുറത്തിറങ്ങുന്ന ആദ്യ റെഡ്മി മോഡലാണ് റെഡ്മി നോട്ട് 7 ഉം റെഡ്മി നോട്ട് 7പ്രോ യും. 2340 x 1080 പിക്സല്‍ റസലൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും. വാട്ടര്‍ഡ്രോപ് നോച്ച്, ഇരട്ട റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജിങ് സൗകര്യമുള്ള ടൈപ്പ് സി യുഎസ്ബി പോര്‍ട്ട്, പിന്‍ഭാഗത്ത് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്.

ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 9ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ള 4000 എംഎഎച്ചിന്റെ ബാറ്ററിയാണ് റെഡ്മി നോട്ട് 7 ലുള്ളത്. ഇരട്ട നാനോ സിം സപ്പോര്‍ട്ട് ഇതില്‍ ഉണ്ട്. പിന്‍ഭാഗത്തെ ഇരട്ട ക്യാമറകളില്‍ ഒരെണ്ണം 48 മെഗാപിക്സലിന്റേയും അടുത്തത് അഞ്ച് മെഗാപിക്സലിന്റേയും ആണ്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 13 മെഗാപിക്സലാണ് ഫ്രണ്ട് ക്യാമറ. എഐ ഫീച്ചറുകളും പോര്‍ട്രെയ്റ്റ് മോഡും സെല്‍ഫി ക്യാമറയിലുണ്ട്.

റെഡ്മി നോട്ട് 7 നുള്ള അതേ ഫീച്ചറുകളാണ് റെഡ്മി നോട്ട് 7 പ്രോയിലും ഉള്ളത്. എന്നാല്‍ നോട്ട് 7 പ്രോയിലെ 48 മെഗാപിക്സല്‍ ക്യാമറയില്‍ സാംസങ് സെന്‍സറിന് പകരം സോണി ഐഎംഎക്സ്586 സെന്‍സര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്.3ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പ് വില 999 യുവാനാണ് ഇന്ത്യന്‍ രൂപയില്‍10,300 രൂപ, ഈ ഫോണിന്റെ 6 ജിബി റാം + 64 ജിബി പതിപ്പിന്റെ വില 1399 യുവാനാണ്. ഇന്ത്യന്‍ രൂപയില്‍14500 രൂപയാണ്.

ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ 1500 മുതല്‍ 2000 രൂപവരെ വിലവര്‍ദ്ധിച്ചേക്കാം. ജനുവരി 15 മുതലാണ് ചൈനയില്‍ ഈ ഫോണിന്റെ വില്‍പ്പന തുടങ്ങുന്നത്. ട്വിലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ റെഡ്മി നോട്ട് 7 വിപണിയിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍