UPDATES

Gadget of the month

സംസങ് ഗ്യാലക്‌സി എ10 ഇന്ത്യയില്‍ പുറത്തിറക്കി

ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളാണ് ഫോണിനുളളത്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, സാംസങ് വെബ്‌സൈറ്റ് എന്നിവ വഴിയും റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ വാങ്ങാന്‍ സാധിക്കും.

സാംസങ് ഗ്യാലക്‌സിയുടെ എ10 ഇന്ത്യയില്‍ പുറത്തിറക്കി .6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയാണ് ഗ്യാലക്‌സി എ10നുള്ളത്.മുന്നില്‍ 5 മെഗാപിക്‌സല്‍ ക്യാമറയാണ്. പുറകില്‍ 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിനുളളത്. 32 ജിബിയാണ് സ്റ്റോറേജും 512 ജിബിയുടെ മൈക്രോ എസ്ഡി സ്ലോട്ടുമാണ് ഇതിനുള്ളത്. 3,4000 എംഎഎച്ച് ആണ് ബാറ്ററി പവര്‍.

ഫോണിന്റേത് 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയാണ്. ടോപ്പില്‍ യു ഷേപ് നോച്ച് ആണുളളത്. ട്രിപ്പിള്‍ ക്യാമറയാണ് ഫോണിന്റെ സവിശേഷത. 20,000 രൂപ വില വരുന്ന സാംസങ് ഫോണ്‍ കാറ്റഗറിയില്‍ ട്രിപ്പിള്‍ ക്യാമറയുളള ആദ്യ ഫോണാണിത്. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളാണ് ഫോണിനുളളത്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, സാംസങ് വെബ്‌സൈറ്റ് എന്നിവ വഴിയും റീട്ടെയ്ല്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ വാങ്ങാന്‍ സാധിക്കും. 8,490 രൂപയാണ് ഇതിന്റെ വില.

കഴിഞ്ഞ മാസം സാംസങ് എം സീരീസിലെ ഗ്യാലക്‌സി എം30 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 14,990 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 17,990 രൂപയാണ് വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍