UPDATES

സയന്‍സ്/ടെക്നോളജി

എടിഎം കാര്‍ഡ് തട്ടിപ്പ് തടയാന്‍ ഇനി ഡിസേബിള്‍ സൗകര്യം

ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നു.അതുകൊണ്ട് തന്നെ കാര്‍ഡ് തട്ടിപ്പുകള്‍ നിരവധിയായി കൂടിയിട്ടുണ്ട്.അതുകൊണ്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. അത്തരം ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.എടിഎം കാര്‍ഡുകള്‍ ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ തടയാന്‍ ഉപയോഗത്തിന് ശേഷം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്.

ആപ്ലിക്കേഷനുകളില്‍ സര്‍വ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ നിന്നും എടിഎം ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.കാര്‍ഡ് സൈ്വപ്പ് ചെയ്തുള്ള പിഓഎസ് ട്രാന്‍സാക്ഷന്‍, ഇ കൊമേഴ്‌സ് ട്രാന്‍സാക്ഷന്‍, ഡൊമസ്റ്റിക് യൂസേജ്, ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിവയ്ക്കാം.

ഈ സേവനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. ഉപയോഗത്തിനു ശേഷം ഇങ്ങനെ താല്‍ക്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിര്‍ത്തിവച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് ഒഴിവാക്കാനാകുമെന്നാണു ബാങ്കുകള്‍ വ്യക്തമാക്കുന്നത്. എടിഎം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നതു വ്യാപകമായതോടെയാണ് ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍