UPDATES

സയന്‍സ്/ടെക്നോളജി

മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ഇലോണ്‍ മസ്‌ക്

യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍ മനുഷ്യന്‍ യന്ത്രങ്ങളെ പോലെ ചിന്തിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറയുന്നു.

മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്സ് വികസിപ്പിക്കുകയാണ് വ്യവസായിയും സ്പെയ്സ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യവംശവും തമ്മില്‍ ഒരു ‘സഹജമായ ബന്ധം’ വികസിപ്പിച്ചെടുക്കും വിധം ബ്രെയിന്‍ ചിപ്പുകളെ പരിഷ്‌കരിക്കുകയാണ് ന്യൂറാലിങ്കിന്റെ ഉദ്യമം.

യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍ മനുഷ്യന്‍ യന്ത്രങ്ങളെ പോലെ ചിന്തിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറയുന്നു. കംപ്യൂട്ടര്‍ ചിപ്പ് ഇല്ലാത്ത തലച്ചോര്‍ ആണെങ്കില്‍ നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടേക്കാം. ആ സാഹചര്യങ്ങളെ അതിജീവിക്കുന്ന നമ്മളില്‍ ചിലര്‍ ചിമ്പാന്‍സികളേയും ഗൊറില്ലകളേയും പോലെ സംരക്ഷിത ഇടങ്ങളിലേക്കമാത്രം ഒതുങ്ങിപ്പോയേക്കാം.

ഭാവിയില്‍ അതിബുദ്ധിമാന്മാരായ റോബോട്ടുകള്‍ മനുഷ്യര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആ രീതിയിലാണ്. സൂപ്പര്‍ റോബോട്ടുകള്‍ ചിലപ്പോള്‍ സ്രഷ്ടാക്കളായ മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കാം.ന്യൂറാ ലിങ്ക് ഇപ്പോഴും അതിന്റെ ആദ്യ ഘട്ടത്തിലാണ്. ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ഇപ്പോള്‍ കഴിവുറ്റ സാങ്കേതിക വിദഗ്ദന്മാരെ അന്വേഷിക്കുകയാണ് ന്യൂറാലിങ്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍