UPDATES

Review

സാംസങ് ഗാലക്‌സിക്ക് ശേഷം 5ജി ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുമായി വാവേ

സാംസങ് ഗാലക്‌സി ഫോള്‍ഡിന് യുഎസില്‍ 1.40 ലക്ഷം രൂപ വിലയാകുമെങ്കില്‍ വാവേ മേറ്റ് എക്‌സിന് ഇപ്പോഴിട്ടിരിക്കുന്ന വില 1.84 ലക്ഷം രൂപയാണ്.

സാംസങ് ഗാലക്‌സി ഫോള്‍ഡ് എന്ന ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്‌ഫോണിന് പിന്നാലെ ചൈനീസ് കമ്പനിയായ വാവേ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണായ വാവേ മേറ്റ് എക്‌സ് പുറത്തിറക്കുന്നു.5ജി കണക്ടിവിറ്റിയും ഫോള്‍ഡ് ചെയ്യാവുന്ന ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.ഗാലക്‌സി ഫോള്‍ഡ് നിവര്‍ത്തുമ്പോള്‍ 7.3 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ നല്‍കുമ്പോള്‍ മേറ്റ് എക്‌സ് 8 ഇഞ്ച് ഡിസ്‌പ്ലേയാണ് നല്‍കുന്നത്.

അതുപേലെ തന്നെ പിന്‍ഭാഗത്തിന് 6.6 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് നിവര്‍ത്തുമ്പോള്‍ 6.38 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയുമായി ചേര്‍ന്ന് 8 ഇഞ്ച് സ്‌ക്രീന്‍ ആയി മാറുന്നത്.മേറ്റ് എക്‌സില്‍ നാലു ക്യാമറകളാണ് ഉള്ളത്. 8 ജിബി റാം, 512 ജിബി ഇന്റേണല്‍ മെമ്മറി, 4500 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയാണ് വാവേ മേറ്റ് എക്‌സിന്റെ മറ്റു സവിശേഷതകള്‍. ഫോണിന്റെ ഏതു വശമാണ് നമുക്ക് അഭിമുഖമായുള്ളത് എന്നു സ്വയം തിരിച്ചറിഞ്ഞ് ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും. ഫോണ്‍ കൈവിട്ടു പോകാതിരിക്കാന്‍ സൈഡ്ബാറില്‍ ഫാല്‍കണ്‍ വിങ് എന്ന ഗ്രിപബിള്‍ ഹാന്‍ഡിലും ഉണ്ട്.

സാംസങ് ഗാലക്‌സി ഫോള്‍ഡിന് യുഎസില്‍ 1.40 ലക്ഷം രൂപ വിലയാകുമെങ്കില്‍ വാവേ മേറ്റ് എക്‌സിന് ഇപ്പോഴിട്ടിരിക്കുന്ന വില 1.84 ലക്ഷം രൂപയാണ്. ഫോണ്‍ വിപണിയിലെത്തുമ്പോഴേക്കും ഈ വില കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിലാണ് കമ്പനി എന്ന് വാവേ കണ്‍സ്യുമര്‍ ബിസിനസ് മേധാവി റിച്ചാര്‍ഡ് യു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍