UPDATES

Gadget of the month

വിലകുറവില്‍ നോക്കിയ 3.1 പ്ലസ് ; ആവേശത്തോടെ ആരാധകര്‍

റീടെയില്‍ സ്റ്റോറുകളില്‍ നോക്കിയ 3.1 പ്ലസ് ഫോണിന് വിലകുറച്ചുവെങ്കിലും എച്ച്എംഡിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ പഴയ വിലതന്നെയാണ്.

നോക്കിയ ഫോണുകള്‍ വില കുറവിന്റെ പാതയില്‍. നോക്കിയ 6.1 പ്ലസ്, 7.1 പ്ലസ്‌കള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും വിലകുറയുന്നു.വിപണിയില്‍ 11.499 രൂപയ്ക്ക് ഇറങ്ങിയ നോക്കിയ 3.1 പ്ലസ് 1,500 രൂപയോളം കുറച്ച് ഇപ്പോള്‍ 9,999 രൂപയ്ക്കാണ് വിപണിയില്‍. വിലക്കിഴിവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.റീടെയില്‍ സ്റ്റോറുകളില്‍ നോക്കിയ 3.1 പ്ലസ് ഫോണിന് വിലകുറച്ചുവെങ്കിലും എച്ച്എംഡിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ പഴയ വിലതന്നെയാണ്.

നോക്കിയ 3.1 പ്ലസില്‍ ആറ് ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയും ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസറില്‍ മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത് 400 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും ഇതില്‍ ഉപയോഗിക്കാം. എട്ട് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ,3 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതിലുള്ളത്. 500 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍.

ആമസോണ്‍ ഇന്ത്യ, ഫ്ളിപ്കാര്‍ട്ട് വെബ്സൈറ്റുകളില്‍ പുതിയ നിരക്കിലാണ് ഫോണ്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 10,000 രൂപയ്ക്ക് താഴെ വിലയില്‍ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോക്കിയ 3.1 പ്ലസ് പരിഗണിക്കാവുന്നതാണ്.ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണുകളുടെ പട്ടികയില്‍ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ നോക്കിയ 3.1 പ്ലസ് ആയി മാറി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍