UPDATES

Gadget of the month

വിലകുറവുമായി റിയല്‍മീ 2 പ്രോ വിപണിയില്‍

റിയല്‍മീ 2 പ്രോവിന്റെ വിവിധ പതിപ്പുകള്‍ക്ക് 1000 വിലക്കിഴിവ് ആണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ 13,990 രൂപയ്ക്കാണ് റിയല്‍മീ 2 പ്രോ വിപണിയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഫ്ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ ബോണാന്‍സ വഴി 12,990 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23വരെയാണ് ഈ ഓഫര്‍ ലഭിക്കുക. ഇതിന് ഒപ്പം തന്നെ റെഡ്മീ നോട്ട് 6 പ്രോ, സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, റിയല്‍മീ സി1, പോക്കോ എഫ്1 എന്നിവയ്ക്ക് എല്ലാം വിലക്കുറവ് ഈ വില്‍പ്പനയില്‍ ലഭിക്കും.

റിയല്‍മീ 2 പ്രോവിന്റെ വിവിധ പതിപ്പുകള്‍ക്ക് 1000 വിലക്കിഴിവ് ആണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള വേരിയന്റിന് 12,9990 രൂപയാണ് വില. 15,990 രൂപ വിലയുളള 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 14,990 രൂപയ്ക്കാണ് ഫിപ്കാര്‍ട്ടില്‍ നിന്നും ലഭിക്കുക.

റിയല്‍മീ 2 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലേയാണുളളത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. പ്രധാന ക്യാമറയ്ക്ക് 16എംപി റെസലൂഷനും രണ്ടാമത്തെ ക്യാമറയ്ക്ക് 2എംപി റെസലൂഷനുമുണ്ട്. 3,500 എംഎഎച്ച് ആണ് ബാറ്ററി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍