15,000 രൂപ ശ്രേണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച ഡിസൈനോടു കൂടിയ സ്പീക്കര്‍ തന്നെയാണ് ബൂം 3.
പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ലോഗ്ടെക്കിന്റെ സബ് ബ്രാന്‍ഡ് കൂടിയായ അള്‍ട്ടിമേറ്റ് ഇയേഴ്സ് മികച്ച പാര്‍ട്ടി സ്പീക്കറായ ബൂം 3 എന്ന മോഡല്‍ വിപണിയില്‍ എത്തിച്ചു. കിടിലന്‍ ബാറ്ററി ബാക്കപ്പ് ,ഐപി7 വാട്ടര്‍/ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനും കുടിയതാണ് ഈ മോഡല്‍ .184 എം.എം ഉയരവും 608 ഗ്രാം ഭാരവുമുള്ള ഇതിന് മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ട് സംവിധാനവും 15 മണിക്കൂര്‍ ബാറ്ററി ലൈഫും കിട്ടും.
ഇരട്ട ടോണ്‍ ഫാബ്രിക് ഉപയോിച്ചാണ് സ്പീക്കറിന്റെ പുറം കാസ്റ്റിംഗ് നിര്‍മിച്ചിരിക്കുന്നത്.മോട്ടോര്‍സൈകിള്‍ ജാക്കറ്റ്, ഫയര്‍ ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഫാബ്രിക്കാണിത്. ഇരട്ട ടോണ്‍ ഫാബ്രിക് സ്പീക്കറിന്റെ രൂപഭംഗിയാകെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മൂന്നു വ്യത്യസ്ത നിറഭേദങ്ങളില്‍ സ്പീക്കര്‍ ലഭ്യമാണ്. മൈക്രോ യു.എസ്.ബി പോര്‍ട്ടാണ് ചാര്‍ജിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്പീക്കറിന്റെ അടിഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. എയര്‍ ടൈറ്റ് റബ്ബര്‍ ഗാസ്‌കറ്റ് ഇതിനോടൊപ്പമുണ്ട്. ഇത് ചാര്‍ജിംഗ് പോര്‍ട്ടിനുള്ളില്‍ വെള്ളം കയറുന്നതു തടയും
ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് ഓപ്പേറേറ്റിംഗ് സിസ്റ്റത്തില്‍ ഒരുപോലെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് നിര്‍മാണം. സൗണ്ട് പ്രൊഫൈല്‍ കസ്റ്റമൈസേഷനും സാധ്യമാണ്. വ്യത്യസ്തമായ ഇക്വലൈസര്‍ സംവിധാനവും സ്പീക്കറിലുണ്ട്. ഇതിലൂടെ ബാസ്, മിഡ്, ട്രെബിള്‍ എന്നിവ വെവ്വേറെ പ്രവര്‍ത്തിപ്പിക്കാനാകും.അലാം ക്രമീകരിക്കാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നു. 15,000 രൂപ ശ്രേണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച ഡിസൈനോടു കൂടിയ സ്പീക്കര്‍ തന്നെയാണ് ബൂം 3.