UPDATES

സയന്‍സ്/ടെക്നോളജി

വാട്ട്‌സ് ആപ്പ് ഇനി നോക്കിയ ട40 ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

2020, ഫെബ്രുവരി 1 തീയതിയില്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിലും കുറഞ്ഞ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളിലും വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയേക്കും.

ബ്ലാക്‌ബെറി 10, ബ്ലാക്‌ബെറി OS, നോക്കിയ സിമ്പിയാന്‍ S60, വിന്‍ഡോസ് ഫോണ്‍ 8.0, നോക്കിയ S40, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.3.7, ഐഫോണ്‍ 7 എന്നി ഫോണുകളില്‍ വാട്ട്‌സ് ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തിയിരുന്നു . 2020-ല്‍ മാത്രമേ വാട്ട്‌സ് ആപ്പ് ഈ പറഞ്ഞ ഫോണുകളില്‍ പ്രവര്‍ത്തിക്കുകയുള്ളു. എന്നാല്‍ നോക്കിയ ട40 ഫോണുകളില്‍ ഇന്ന് മുതല്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല എന്നതാണ് പുതിയ വിശേഷം.

ഡിസംബര്‍ 31-ന് ശേഷം നോക്കിയ S40 യുടെ ഡിവൈസുകളില്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് പറയുന്നത്. 2018 ജൂണില്‍ സപ്പോര്‍ട്ട് അവസാനിക്കുമെന്നാണ് വാട്ട്‌സ് ആപ്പ് പറഞ്ഞിരുന്നത് പക്ഷെ വാട്ട്‌സ് ആപ്പ് ഇത് ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

ഈ പ്രശ്‌നവുമായി അകപ്പെട്ട ഉപയോക്താക്കളുടെ എണ്ണം താരതമേന്യ കുറവായിരിക്കും, എന്തെന്നാല്‍ നോക്കിയ S40 യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് 1999-ല്‍ ലാണ്, 2005-ല്‍ ഇത് അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്തു. 2013-ല്‍ നോക്കിയ 515-ല്‍ ലാണ് അവസാനമായി ഉപയോഗിക്കപ്പെട്ടത്. 2020, ഫെബ്രുവരി 1 തീയതിയില്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിലും കുറഞ്ഞ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളിലും വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍