48 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് സെന്‍സറാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ഷാവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ എംഐ 9 ചൈനയില്‍ പുറത്തിറക്കി. എംഐ 9 ന്റെ വിലകുറഞ്ഞ ഒരു പതിപ്പും, മെച്ചപ്പെട്ട ക്യാമറ സൗകര്യങ്ങളോടുകൂടിയുള്ള എംഐ9 ട്രാന്‍സ്പാരന്റ് എഡിഷനും കമ്പനി പുറത്തിറക്കുന്നത്.2,999 യുവാനാണ് ഇതിന് ചൈനയിലെ വില. ഇത് ഇന്ത്യയില്‍ 31,752 രൂപയോളം വരും.
ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ് ഡ്രാഗണ്‍ 855 പ്രൊസസറുമായാണ് പുതിയ ഫോണ്‍ എത്തുന്നത്.എംഐ 9 എസ്ഇ എന്ന പേരിലാണ് ഫോണ്‍ പുറത്തിറങ്ങുക. സ്നാപ്ഡ്രാഗണ്‍ 712 പ്രൊസസറാണ് ഈ ഫോണില്‍ ഉണ്ടാവുക. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 3299 യുവാന്‍ (42,336 രൂപ) ആണ് വില. ഫെബ്രുവരി 20 മുതല്‍ വൈകീട്ട് ആറ് മണിമുതല്‍ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഫെബ്രുവരി 26 മുതല്‍ ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ചൈനയിലെ മറ്റ് വില്‍പനകേന്ദ്രങ്ങള്‍ വഴിയും ഫോണ്‍ വില്‍പനയ്ക്കെത്തും.
ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളകത്. കോണിങ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണവുമുണ്ട്. കൂടുതല്‍ വേഗതയേറിയ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ഷാലവോമി പറഞ്ഞു. ലാവന്‍ഡര്‍ വയലറ്റ്, പിയാനോ ബ്ലാക്ക്, ഓഷിയന്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 6.39 ഇഞ്ചിന്റെ ഫുള്‍എച്ച്ഡി പ്ലസ് സാംസങ് അമോലെഡ് ഡിസ്പ്ലേയാണ് എംഐ 9 ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. വാട്ടര്‍ഡ്രോപ്പ് നോച്ചും, താഴെ അള്‍ട്രാ തിന്‍ ചിന്നും സ്‌ക്രീനിലുണ്ടാവും. 103.8 ശതമാനം എന്‍ടിഎസ് സൂപ്പര്‍ വൈഡ് വര്‍ണവ്യാപ്തിയും. 600 നിറ്റ്സ് തെളിച്ചവും സ്‌ക്രീനിനുണ്ടാവും.
48 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് സെന്‍സറാണ് ഇതില്‍ പ്രധാനപ്പെട്ടത്. 16 മെഗാപിക്സലിന്റെ സാംസങ് S5k3m5 വൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ്481 ലെന്‍സുമാണ് മറ്റുള്ളവ.
ട്രിപ്പിള്‍ റിയര്‍ ക്യാമറാ സംവിധാനമാണ് എംഐ 9 ഫോണിനുള്ളത്. ഇതില്‍ 960 എഫ്പിഎസ് സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനാവും.3300 എംഎഎച്ചിന്റേതാണ് ബാറ്ററി. 20 വാട്സ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ഇതിലുണ്ട്.