UPDATES

സയന്‍സ്/ടെക്നോളജി

ടിക് ടോക്കിന് കേന്ദ്രത്തിന്റെ പിടി; ഉടന്‍ വിലക്കിയേക്കും, മറ്റ് ചൈനീസ് ആപ്പുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്

ഇന്ത്യയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചെറു വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക്ക് ഇന്ത്യയില്‍ നിര്‍ത്താന്‍ സാധ്യത. ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കാവും പൂര്‍ണാര്‍ത്ഥത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. ഇന്ത്യയില്‍ ഓഫീസുകള്‍ ഉള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങള്‍ക്കും പോളിസികള്‍ക്കും അനുസരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരും എന്ന് കേന്ദ്ര ഐ ടി മന്ത്രാലയം അറിയിച്ചു.

ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര ഐ ടി മന്ത്രാലയമാണ് തീരുമാനമെടുത്തിരിക്കുന്നത്. ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകള്‍ക്കെതിരായ പുതിയ നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. ഉപയോക്താക്കളുടെ ഉള്ളടക്കം കൊണ്ടു പ്രവര്‍ത്തിക്കുന്ന, 50 ലക്ഷത്തിനു മുകളില്‍ വരിക്കാരുള്ള ആപ്പുകളെയാണ് നിയന്ത്രിക്കുക.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തികണമെങ്കില്‍ ഈ ആപ്പുകള്‍ എല്ലാം ഈ നിയമങ്ങള്‍ പാലിക്കേണ്ടി വരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍