UPDATES

Smartphone/gadjets

2,000 രൂപവരെ വിലക്കുറവില്‍ വിവോ വി11 ഉം വി11 പ്രോയും

വിവോ ഇ-സ്റ്റോറിലും ഫ്ളിപ്കാര്‍ട്ടിലും ഇതേ വിലക്കുറവിലാണ് വിവോ വി11, വി11 പ്രോയും ലഭിക്കുന്നത്

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് വിവോ. വിവോ വി11, വി11 പ്രോ എന്നീ മോഡലുകള്‍ക്കാണ് ഏറ്റവും ഒടുവിലായി വിലക്കുറവ് പ്രഖ്യാപിച്ചത്. 2,000 രൂപവരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവോ വി11 പ്രോ പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് വിലക്കുറവ് പ്രഖ്യാപിക്കുന്നത്.

വിവോ വി11 പ്രോയ്ക്ക് 23,990 രൂപയാണ് നിലവിലെ വില. വിലക്കുറവിനു മുന്‍പ് ഇത് 25,990 രൂപയായിരുന്നു. അതായത് 2,000 രൂപയുടെ വിലക്കുറവുണ്ട്. വിവോ വി11 ന്റെ വില 20,990 രൂപയില്‍ നിന്നും 19,990 രൂപയായി കുറഞ്ഞിട്ടുണ്ട്. ഈ മോഡലിന് 1,000 രൂപയുടെ വിലക്കുറവാണുള്ളത്.

ഇരട്ട സിം മോഡലായ വിവോ വി11 ഫണ്‍ടച്ച് ഓ.എസിന്റെയും ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെയും സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 19:9 ആസ്പെക്ട് റേഷ്യോ എന്നിവ ഫോണിലുണ്ട്. 1080X2280 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. മീഡിയാടെക് ഹീലിയോ പ്രോസസ്സറും 6 ജി.ബി റാമും ഫോണിനെ കരുത്തനാക്കുന്നു. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇത് 256 ജി.ബി വരെ ഉയര്‍ത്താനാകും.

വിവോ വി11 പ്രോയും ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 6.41 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഹാലോ ഫുള്‍വ്യൂ 3.0 സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. 91.27 ശതമാന സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനു പ്രത്യേകം രൂപഭംഗി നല്‍കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസ്സറും ഒപ്പം 6 ജി.ബി റാമും മോഡലിനെ കരുത്തനാക്കുന്നു.

വിവോ വി11 ആദ്യം പുറത്തിറങ്ങിയപ്പോള്‍ 22,990 രൂപയായിരുന്നു വിലയ കഴിഞ്ഞ വര്‍ഷം 2,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചതിലൂടെ വില 20,990 രൂപയായി. എന്നാലിപ്പോള്‍ രണ്ടാം തവണയും 1,000 രൂപയുടെ കുറവു വരുത്തി 19,990 രൂപയായി വില നിശ്ചയിച്ചിരിക്കുകയാണ് വിവോ. ഫ്ളിപ്കാര്‍ട്ടിലും വിവോ ഇ-സ്റ്റോറിലും ഇതേ വിലക്കുറവാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍