UPDATES

Review

ഇലക്ട്രോണിക് നിര്‍മാതാക്കളായ സെബ്റോണിക്സിന്റെ പുതിയ നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഇയര്‍ഫോണ്‍; വിശേഷങ്ങള്‍ അറിയാം

13 മണിക്കൂര്‍ പ്ലേബാക്ക് സമയം വാഗ്ദാനം നല്‍കുന്ന കരുത്തന്‍ ഇന്‍ബിള്‍ട്ട് ബാറ്ററിയാണ് മോഡലിലുള്ളത്.

ഇന്ന് ഏറ്റവും കുടുതല്‍ ട്രെന്‍ഡില്‍ നില്‍ക്കുന്ന ഒന്നാണ് വയര്‍ലെസ് ഇയര്‍ഫോണുകള്‍. എന്നാല്‍ പലതിനും തൊട്ടാല്‍പൊള്ളുന്ന വിലയാണുള്ളതു താനും. ഇപ്പോഴിതാ ബഡ്ജറ്റ് വിലയില്‍ പുത്തന്‍ നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഇയര്‍ഫോണുമായി വിപണിയിലെത്തിയിരിക്കുകയാണ് ഇലക്ട്രോണിക് നിര്‍മാതാക്കളായ സെബ്റോണിക്സ്.കൃത്യതയുള്ള സൗണ്ട് ഔട്ട്പുട്ട് ,ലോംഗ് ലാസ്റ്റിംഗ് ബാറ്ററി,വോയിസ് അസിസ്റ്റന്റ് സപ്പോര്‍ട്ട് ,കംഫര്‍ട്ടബിള്‍ യൂസേജ് എ്ന്നിങ്ങനെ ധാരളം ഗൂണങ്ങളുള്ള ഇയര്‍ഫോണിത്.

സെബ്റോണിക്സ് സെബ് ജേര്‍ണിയുടെ വില 1,399 രൂപയാണ്. കറുപ്പ് നിറത്തിലാണ് ഹെഡ്ഫോണ്‍ ലഭിക്കുക. ആന്‍ഡ്രോയിഡിലും ഐ-ഓ.എസിലും ഒരുപോലെ പ്രവര്‍ത്തിക്കുമിത്. 13 മണിക്കൂര്‍ പ്ലേബാക്ക് സമയം വാഗ്ദാനം നല്‍കുന്ന കരുത്തന്‍ ഇന്‍ബിള്‍ട്ട് ബാറ്ററിയാണ് മോഡലിലുള്ളത്. ഏഴു മുതല്‍ എട്ടു മണിക്കൂര്‍വരെ നിരന്തരം ഉപയോഗിച്ചിട്ടും ബാറ്ററി ചാര്‍ജ് ബാക്കിനില്‍ക്കും.

എര്‍ഗോണമിക് കംഫര്‍ട്ടബിള്‍ നെക്ക്ബാന്‍ഡ് ഡിസൈനാണ് മോഡലിനുള്ളത്. കഴുത്തില്‍ കൃത്യമായി ഘടിപ്പിക്കാനായി റബറൈസ്ഡ് ടെക്സ്ചര്‍ ഉപയോഗിച്ചിരിക്കുന്നു. ശബ്ദം കുറയ്ക്കാനും കൂട്ടാനുമായി വോളിയം റോക്കറും പാട്ടു ചേഞ്ച് ചെയ്യാന്‍ പ്രത്യേകം സ്വിച്ചും ഇതിനോടൊപ്പമുണ്ട്. മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടും കൂട്ടുണ്ട്. അതുപോലെ തന്നെ ലൈറ്റ് വെയിറ്റായതു കൊണ്ടുതന്നെ മണിക്കൂറുകള്‍ ഉപയോഗിച്ചാലും മടുക്കില്ല.

ടൂത്ത് സ്പീക്കറുകള്‍, ഹെഡ്ഫോണുകള്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പുറത്തിറക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡാണ് സെബ്രോണിക്സാണ് ഈ ഉല്‍പനം പുറത്തിറക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍