അഴിമുഖം പ്രതിനിധി
ഭര്‍തൃമതിയായ ഇരുപത്തിയഞ്ചുകാരിയോട് അനാവശ്യം പറഞ്ഞുവെന്ന് ആരോപിച്ച് ടെക്കിയെ ജനക്കൂട്ടം വൈദ്യുത തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഇയാള്‍ യുവതിയെ നിരന്തരം ശല്യം ചെയ്തുവെന്ന് ആരോപണമുണ്ട്.
ശനിയാഴ്ച്ച ബംഗളുരുവിലാണ് സംഭവം. ഭര്‍ത്താവുമൊത്ത് യുവതി പോയപ്പോള്‍ ഇയാള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഒരു കൂട്ടും ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.യുവതിക്ക് രണ്ട് കുട്ടികളുമുണ്ട്.
രണ്ട് കൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.