UPDATES

സയന്‍സ്/ടെക്നോളജി

ഡേറ്റിംഗ് നയം ലംഘിച്ച് ജീവനക്കാരിയുമായി ബന്ധം; ഇന്‍റല്‍ മേധാവി പുറത്ത്

ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെങ്കിലും അത് കമ്പനിയുടെ സാഹോദര്യ ബന്ധനയത്തിന് വിരുദ്ധമാണ്

ജീവനക്കാരിയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഇന്‍റല്‍ മേധാവി ബ്രിയാന്‍ ക്രാസ്‌നിച്ച്‌ രാജിവച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെങ്കിലും അത് കമ്പനിയുടെ സാഹോദര്യ ബന്ധനയത്തിന് വിരുദ്ധമാണ്. ക്രാസ്‌നിച്ച്‌ ചട്ടലംഘനം നടത്തിയെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിരുന്നു. തുടര്‍ന്നാണ്‌ അദ്ദേഹം രാജിവച്ചത്.

സോഫ്റ്റ് സ്പോക്കണ്‍ ചിപ്പ് നിർമ്മാണ വിദഗ്ധനായ ക്രാസ്‌നിച്ച്‌ 1982-ലാണ് ഇന്‍റലില്‍ എത്തുന്നത്. ജോലിക്കാരിയെക്കുറിച്ചോ ബന്ധം സംബന്ധിച്ച മറ്റു വിവരങ്ങളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജോലിക്കാരിയുമായി വര്‍ഷങ്ങളായി തുടരുന്ന ബന്ധമാണിതെന്നും എന്നാല്‍ അടുത്തിടെയാണ് പുറത്തറിഞ്ഞതെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2013 മെയ് മുതലാണ് ബ്രിയാന്‍ ഇന്‍റലിന്‍റെ തലപ്പത്ത് എത്തിയത്. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന റോബർട്ട് സ്വാനെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവായി തിരഞ്ഞെടുത്തു. ഇന്‍റലിന് ബ്രയാൻ നൽകിയ എല്ലാ സംഭാവനകളേയും ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും, പുതിയ മേതാവിക്കായുള്ള അന്വേഷണം നടക്കുകയാണെന്നും ഇന്‍റല്‍ ചെയർമാൻ ആൻഡി ബ്രയാന്‍റ് പ്രസ്താവനയിലൂടെ പറഞ്ഞു.

2011 മുതലാണ്‌ ഇന്‍റല്‍ കര്‍ശനമായ ‘ഡേറ്റിംഗ് പോളിസി’ നടപ്പിലാക്കുന്നത്. ഈ ചട്ടപ്രകാരം മാനേജര്‍മാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ ജീവനക്കാരോട് ലൈംഗികബന്ധമോ പ്രണയമോ പുലർത്താന്‍ പാടില്ല. എന്നിരുന്നാലും, പല കമ്പനികളെയും പോലെ ഇന്‍റലും പ്രണയത്തിനെതിരൊന്നുമല്ല. ക്രാസ്‌നിച്ച്‌ വിവാഹം കഴിച്ചത് ഇന്‍റലിലെ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരാളെയാണ്. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍റല്‍ തങ്ങളുടെ അന്‍പതാം വാര്‍ഷികത്തിന്‍റെ തയ്യാറെടുപ്പിലാണ്. മിക്ക കമ്പ്യൂട്ടറുകളിലും സർവറുകളിലും കണക്കുകൂട്ടലുകൾ നടത്തുന്ന മൈക്രോപ്രൊസസ്സർ ചിപ്പുകള്‍ നിര്‍മ്മിക്കുന്നത് ഇന്‍റലാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍