UPDATES

സയന്‍സ്/ടെക്നോളജി

ഈ വര്‍ഷം ഇനി പുറത്തിറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ചുണക്കുട്ടന്മാരെ പരിചയപ്പെടാം

പല പ്രമുഖ ബ്രാൻഡുകളെയും പിന്തള്ളി ഹുവായ്, ഷവോമി, റിയൽമി, ഓപ്പോ അടക്കമുള്ള ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ വിപണി പിടിച്ചടക്കിയതും 2018ലെ കാഴ്ചയായിരുന്നു.

2018 സ്മാര്‍ട്ട്‌ഫോണുകളുടെ വർഷമായിരുന്നു. പുതിയ മോഡലുകൾ, പുത്തൻ ബ്രാൻഡുകൾ അങ്ങിനെ ഈ വർഷം നിറഞ്ഞു നിന്നു. പല പ്രമുഖ ബ്രാൻഡുകളെയും പിന്തള്ളി ഹുവായ്, ഷവോമി, റിയൽമി, ഓപ്പോ അടക്കമുള്ള ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ വിപണി പിടിച്ചടക്കിയതും 2018ലെ കാഴ്ചയായിരുന്നു. ഇവയിൽ പല മോഡലുകളും പ്രതീക്ഷിച്ചതിനെക്കാൾ മികവു പുലർത്തി എന്നതാണ് മറ്റൊരു വസ്തുത. 2018 അവസാനിക്കാനിരിക്കെ പുത്തൻ മോഡലുകൾ ഇനിയും പുറത്തിറങ്ങാനിരിക്കുകയാണ്. അവയെ പരിചയപ്പെടാം.

വിവോ വൈ 95

വിവോ അവതരിപ്പിക്കാൻ പോകുന്ന പുത്തൻ മോഡലാണ് വൈ 95. ഹാലോ ഫുൾ ഡിസ്‌പ്ലേയാണ് ഡിസ്പ്ലേയുടെ പ്രത്യേകത. മീഡിയാ ടെക്ക് ഹീലിയോ പി22 പ്ലോസസ്സർ ഫോണിന് കരുത്തു പകരുന്നുണ്ട്. ഇതിലൂടെ മൾട്ടി ടാസ്ക്കിംഗ് കൂടുതൽ സുതാര്യമാകും. 6.2 ഇഞ്ചാണ് ഡിസ്‌പ്ലേ. 4 ജി.ബിയാണ് റാം ശേഷി. പിന്നിൽ 12,2 മെഗാപിക്സലുകളുടെ ഇരട്ട കാമറകളാണുള്ളത്. മുന്നിലുള്ളത് 8 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്. 3,260 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

റെഡ്മി 6 പ്രോ

ജനപ്രിയ മോഡലായ നോട്ട് 5 പ്രോയ്ക്കു ശേഷം നോട്ട് 6 പ്രോയുമായി ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ഈ മാസമെത്തും. 6.26 ഇഞ്ചാണ് ഡിസ്പ്ലേ. 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ ഫോണിന് പ്രത്യേക ഭംഗിയും കരുത്തും നൽകുന്നുണ്ട്. 2 ജിഗാഹെർട്സ് ഓക്ടാകോർ പ്രോസസ്സർ ഫോണിന് കരുത്തു പകരും. 4ജി.ബി/6ജി.ബി റാം വേരിയൻറുകളിൽ ഫോൺ ലഭിക്കും. 12,5 മെഗാപിക്സലുകളുടെ പിൻ കാമറയും 20,2 മെഗാപിക്സലിൻറെ മുൻ കാമറയുമുണ്ട്. 4,000 മില്ലി ആംപയറിൻറേതാണ് ബാറ്ററി.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍