UPDATES

സയന്‍സ്/ടെക്നോളജി

400 ജി.ബിയുടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മെമ്മറി കാർഡ്

സെക്കൻറിൽ 160 എം.ബി ഡാറ്റ വരെ ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം

400 ജി.ബിയുടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ സാൻഡിസ്ക് എക്സ്ട്രീം മെമ്മറി കാർഡ് വെസ്റ്റേൺ ഡിജിറ്റൽ കമ്പനി അവതരിപ്പിച്ചു. 880 എം.ബി.പി.എസ് സ്പീഡുള്ള മറ്റൊരു എസ്.ഡി കാർഡും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലായിരുന്നു ഇരു മോഡലുകളെയും കമ്പനി അവതരിപ്പിച്ചത്. എന്നാൽ ഇവയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. നിലവിൽ നിർമാണത്തിലിരിക്കുന്ന മെമ്മറി കാർഡുകൾ വരും മാസങ്ങളിൽത്തന്നെ വിപണിയിലെത്തും.

400 ജി.ബി മെമ്മറികാർഡ് സെക്കൻറിൽ 160 എം.ബി ഡാറ്റ വരെ ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം. മുൻ മോഡലായ സാൻഡിസ്ക് യുഎച്ച്എസ് 1 മൈക്രോ എസ്ഡി കാർഡിനെക്കാളും 50 ശതമാനത്തോളം സ്പീഡ് കൂടുതലാണ് പുതിയ മോഡലിൽ. 3ഡി നാൻഡ് ടെക്നോളജിയാണ് പുതിയ മോഡലിൽ ഉള്ളതെന്നാണ് വെസ്റ്റേൺ ഡിജിറ്റൽ അറിയിച്ചിട്ടുള്ളത്. ശേഷി കൂടി ആപ്പുകളും ഞൊടിയിടയിൽ മെമ്മറി കാർഡിൽ നിന്നും ലോഡ് ചെയ്ത് എടുക്കാൻ കഴിയുമെന്നതും 400 ജി.ബി വേർഷൻെറ പ്രത്യേകതയാണ്.

എടുത്തുപറയേണ്ട പ്രത്യേകതകൾ

ഷോക്ക് പ്രൂഫ്: സാധാരണ മെമ്മറി കാർഡുകൾ എല്ലാംതന്നെ ശക്തമായി താഴെ വീണാൽ കേടുപാട് സംഭവിക്കും. അതായത് ഡാറ്റയും, റൈറ്റിങ്ങ് കപ്പാസിറ്റിയുമെല്ലാം നഷ്ടപ്പെടും. എന്നാൽ പുതിയ മോഡൽ ഷോക്ക് പ്രൂഫാണ്. താഴെ വീണാലോ മറ്റോ അത്ര പെട്ടന്നൊന്നും 400 ജി.ബി വേർഷന് പ്രശ്നം സംഭവിക്കില്ല.

വാട്ടർ പ്രൂഫ്: ഹൈ എൻഡ് വാട്ടർപ്രൂഫ് ഫോണുകളെ ലക്ഷമാക്കിയുള്ളതാണ് ഈ സവിശേഷത. മഴ നനഞ്ഞാലോ, വെള്ളത്തിലിട്ടാലോ പോലും ഈ മെമ്മറി കാർഡിന് ഒന്നും സംഭവിക്കില്ല.

ടെംപറേച്ചർ പ്രൂഫ്: ചൂടിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പുതിയ മെമ്മറി കാർഡിൻെറ നിർമ്മാണം. ഡാറ്റ ട്രാൻസ്ഫർ ചെയ്യുമ്പോഴും കാർഡ് ചൂടാകില്ല എന്നാണ് കമ്പനിയുടെ വാദം.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍