UPDATES

സയന്‍സ്/ടെക്നോളജി

5G സേവനം ഈ വർഷം തന്നെ വരും; സ്മാർട്ഫോണുകൾ അടുത്ത വർഷം ഇറങ്ങും

5G സേവനങ്ങൾ ലഭ്യമാകുന്നതു സംബന്ധിച്ച് കൃത്യമായ സമയക്രമം പറയാനാകില്ലെന്നും പാട്രിക് സൂചിപ്പിച്ചു.

വിവരവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ 5G വരുന്നു! ഈ സാങ്കേതികതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വരവ് ഈ വർഷം അവസാനം അവസാനമാകുമ്പോഴേക്ക് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്സന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്.

2023 ആകുമ്പോഴേക്ക് മൊത്തം ഡാറ്റ ട്രാഫിക്കിന്റെ 20% 5G ആയിരിക്കുമെന്ന് എറിക്സൺ കമ്പനിയുടെ മാർക്കറ്റിങ് തലവൻ പാട്രിക് സെർവെൽ പറഞ്ഞു.

4Gയെക്കാൾ 5G ഉപയോഗം പെട്ടെന്നു തന്നെ കൂടുമെന്ന് പാട്രിക് വിശദീകരിച്ചു. 2018നും 2019നും ഇടയിൽത്തന്നെ പുറത്തിറക്കാനാണ് ആലോചന. ഇന്ത്യയിൽ 5G സേവനങ്ങൾ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാട്രിക് പറഞ്ഞു. ആ സമയമാകുമ്പോഴേക്ക് ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം പറഞ്ഞു.

5G സേവനങ്ങൾ ലഭ്യമാകുന്നതു സംബന്ധിച്ച് കൃത്യമായ സമയക്രമം പറയാനാകില്ലെന്നും പാട്രിക് സൂചിപ്പിച്ചു. നിരവധി വിപണിചലനങ്ങളെ ആശ്രയിച്ചാണ് അവ സംഭവിക്കുക. അപ്രവചനീയമായ കാര്യമാണവയെന്നും അദ്ദേഹം സൂചിപ്പിച്ചു.

5G സേവനം ലഭിക്കുന്ന സ്മാർട്ഫോണുകൾ 2019ൽ തന്നെ പുറത്തിറങ്ങിത്തുടങ്ങുമെന്നും പാട്രിക് വ്യക്തമാക്കി. 5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങൾ ആവശ്യമാകുമെന്നും അവയ്ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ക്രീൻ റെസൊല്യൂഷൻ തുടങ്ങി നിരവധി കാര്യങ്ങളിൽ മാറ്റം ആവശ്യമായി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍