UPDATES

സയന്‍സ്/ടെക്നോളജി

6000 രൂപയ്ക്ക് ഷവോമിയുടെ ബഡ്ജറ്റ് ഫോൺ റെഡ്മി 6എ ഇന്ത്യൻ വിപണിയിൽ

ഇരട്ട സിം മോഡലായ 6എ യിൽ 5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്.

ചൈനീസ് സ്മാര്‍ട്ട്‌ഫോൺ ബ്രാൻഡായ ഷവോമി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 6എ യെ ഇന്ത്യൻ വിപണിയിലെത്തിച്ചു. ആരംഭത്തിൽ ഷവോമി ഇന്ത്യയുടെ ഇന്ത്യൻ വെബ്സൈറ്റായ mi.com ലൂടെയും ഷോപ്പിംഗ് പോർട്ടലായ amazon.in ലൂടെയും ഫോൺ വാങ്ങാൻ സൌകര്യമുണ്ട്. 4ജി മോഡലായ 6എ യിൽ 2 ജി.ബി റാം, 64 ജി.ബി ഇൻറേണൽ മെമ്മറി എന്നിവയുണ്ട്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. ആൻഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് ഫോണിൻറെ പ്രവർത്തനം.

വില

റെഡ്മി 6എ മോഡൽ സ്മാര്‍ട്ട്‌ഫോണിൻറെ അടിസ്ഥാന മോഡലിൻറെ വില 5,999 രൂപയിലാണ് ആരംഭിക്കുന്നത്. 2 ജി.ബി റാമും 16 ജി.ബി ഇൻറേണൽ മെമ്മറിയുമാണ് ഈ മോഡലിലുള്ളത്. 6,999 രൂപയാണ് അടുത്ത വേർഷൻറെ വില. ഇതിൽ 2 ജി.ബി റാമും 64 ജി.ബി ഇൻറേണൽ മെമ്മറി കരുത്തുമുണ്ട്.

സവിശേഷതകൾ

തികച്ചും ബഡ്ജറ്റിലൊതുങ്ങുന്ന മോഡൽ തന്നെയാണ് ഷവോമി റെഡ്മി 6എ. ശരാശരി ഉപയോക്താവിന് വേണ്ട സവിശേഷതകൾ കുറഞ്ഞ വിലയിൽ ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇരട്ട സിം മോഡലായ 6എ യിൽ 5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. പിന്നിൽ 13 മെഗാപിക്സലിൻറെ സിംഗിൾ കാമറയുണ്ട്. മുന്നിൽ 5 മെഗാപിക്സലിൻറെ സെൽഫി കാമറയാണുള്ളത്. 3,000 മില്ലി ആംപയറിൻറേതാണ് ബാറ്ററി കരുത്ത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍