UPDATES

സയന്‍സ്/ടെക്നോളജി

വാട്സ് ആപ്പിൽ ഒരു ദിവസം അയക്കപ്പെടുന്നത് 6000 കോടി മെസ്സേജുകൾ!

സജീവ ഉപയോക്താക്കളുടെ എണ്ണം പ്രതിദിനം 150 കോടി

വാട്സ് ആപ്പിൽ ഒരു ദിവസം അയക്കപ്പെടുന്ന മെസ്സേജുകളുടെ എണ്ണം ആറായിരം കോടി. സജീവ ഉപയോക്താക്കളുടെ എണ്ണം പ്രതിദിനം 150 കോടിയും! ഫെയ്സ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്കിൻെറ തന്നെ സ്വന്തമായ ഇൻസ്റ്റാഗ്രാമാണ് വാട്സ് ആപ്പിനു ശേഷമുള്ള ഏറ്റവും വലിയ സോഷ്യൽ മീഡിയാ പ്രോഡക്റ്റ്. പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്പ് ചാറ്റിനെ അപേക്ഷിച്ച് ഇൻസ്റ്റാഗ്രാമിനും വാട്സ് ആപ്പിനും വലിയൊരു ശതമാനം ഉപയോക്താക്കളാണുള്ളത്.

ടെക്ക് ക്രഞ്ചിൻെറ കണക്കുപ്രകാരം 178 മില്ല്യൺ ഉപയോക്താക്കൾ സ്നാപ്പ് ചാറ്റിനുണ്ടെങ്കിൽ 300 മില്ല്യൺ ഉപയോക്താക്കളാണ് വാട്സ് ആപ്പിനും, ഇൻസ്റ്റാഗ്രാമിനുമായിട്ടുള്ളത്. 2014 ഫെബ്രുവരി 19ന് വാട്സ് ആപ്പിനെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഏകദേശം 1.21 ലക്ഷം കോടിയ്ക്കായിരുന്നു വിൽപ്പന. ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും വലിയ കച്ചവടമായിരുന്നു അത്. പ്രതിമാസം വാട്സ് ആപ്പിന് ഇന്ത്യയിൽ 20 കോടി ആക്റ്റീവ് ഉപയോക്താക്കളാണ് ഉള്ളത്.

ബിസിനസുകാർക്ക് തമ്മിൽ മികച്ച ആശയവിനിമയം നടത്താൻ സഹായിക്കുന്നതിനായി വാട്സ് ആപ്പ് ബിസിനസ് എന്ന പുതിയൊരു ആപ്പ് കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. തികച്ചും സൌജന്യമായിട്ടായിരുന്നു ഈ ആപ്പിനെ വാട്സ് ആപ്പ് അവതരിപ്പിച്ചത്. വൻകിട കമ്പനികൾക്ക് തങ്ങളുടെ ഇടപാടുകാരുമായി സംവദിക്കാനുള്ള എളുപ്പമാർഗമാണ് വാട്സ് ആപ്പ് ബിസിനസ്. ഇന്ത്യയിൽ 80 ശതമാനത്തോളം കസ്റ്റമേഴ്സും വാട്സ് ആപ്പ് ബിസിനസ്സിൻെറ സേവനത്തിൽ സന്തുഷ്ടരാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ വാട്സ് ആപ്പ് ബിസിനസ് ലഭ്യമാണ്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍