UPDATES

സയന്‍സ്/ടെക്നോളജി

ടുജി കുംഭകോണം എങ്ങനെയാണ് ഇന്ത്യയിലെ ടെലിക്കോം രംഗം മാറ്റി മറിച്ചത്?

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ, ബിഎസ്എന്‍എ (എംടിഎന്‍എല്‍). ഇന്ന്‌ ഏറെ വികസിച്ച ടെലികോ വിപണിയില്‍ ഇവയക്കാണ് ആധിപത്യം.

ഇന്ത്യയിലെ ടെലികോംരംഗം പ്രവര്‍ത്തിച്ചുവന്ന രീതിയില്‍ പ്രത്യേകിച്ചും ടെലികോം കമ്പനിക്ക് സ്‌പെക്ട്രം അനുവദിച്ചു നല്‍കുന്ന സംമ്പ്രദായം തന്നെ നവീകരിക്കാന്‍ ടുജി കേസ് പ്രേരണയായെന്ന് ദി ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം വിലയിരുത്തുന്നു. ടുജി കേസില്‍ സുപ്രീം കോടതി 2012 ല്‍ ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയതായി ഉത്തരവിട്ടതാണ് നവീകരണത്തിന് തുടക്കം കുറിച്ചത്.

അതുവരെ കോര്‍പ്പറേറ്റുകള്‍ക്ക് പ്രത്യേകിച്ചും വിദേശ കമ്പനികള്‍ക്ക് സ്‌പെക്ട്രം ലേലത്തില്‍ നല്‍കി വന്ന രീതി മാറ്റി ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവ് നിര്‍ബന്ധിതസാഹചര്യമുണ്ടാക്കിയെന്നത് നയപരമായ മേഖലയില്‍ ടുജി കേസ് ഉണ്ടാക്കിയ പ്രധാനമാറ്റം. അതിന്റെ ഫലമായി, രാജ്യത്തെ ബാങ്കുകള്‍ ടെലികോം കമ്പനികള്‍ക്ക് വായ്പ്പകളും പശ്ചാത്തല സൗകര്യങ്ങളും നല്‍കി തുടങ്ങി, ആ ഘട്ടത്തില്‍ 3 ശതമാനം കമ്പനികളും വായ്പയെടുത്തു.

നോര്‍വെ കമ്പനിയായ ടെലിനോര്‍, യുഎഇ എത്തിസെലാത്ത്, റഷ്യന്‍ കമ്പനി സിസ്‌തേമ, ബഹ്‌റീന്‍ ടെലികമ്യൂണിക്കേഷന്‍സ്, മലേഷ്യയുടെ മാക്‌സിസ് തുടങ്ങിയ കമ്പനികളുടെ ലൈസന്‍സ് ആണ് സുപ്രീം കോടതി റദ്ദാക്കിയത്. ആ ഘട്ടത്തില്‍ ചെറിയ തുകയക്ക് സ്‌പെക്ട്രം അനുവദിച്ചു നല്‍കിയതിനാല്‍ ടെലികോം മേഘലയെ ഗൗരവത്തിലെടുക്കാത്ത ധാരാളം കമ്പനികള്‍ ഈ രംഗത്തേക്ക് കടുന്നവന്നു.

2012 ല്‍18 കമ്പനികളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്.  അന്ന് രാജ്യത്ത് 11 ടെലികോം കമ്പനികള്‍ സേവനരംഗത്തുണ്ടായിരുന്നു. പിന്നീട് പല കമ്പനികളും പരസ്പരം ലയിച്ചും ഒന്ന് മറ്റൊന്നിനെ ഏറ്റെടുത്തും ഒടുവില്‍ അഞ്ച് കമ്പനികള്‍ മാത്രമായി അത് ചുരുങ്ങി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ, ബിഎസ്എന്‍എ (എംടിഎന്‍എല്‍). ഇന്ന്‌ ഏറെ വികസിച്ച ടെലികോ വിപണിയില്‍ ഇവയക്കാണ് ആധിപത്യം.

”സ്‌പെക്ട്രം വില കുറച്ച് നല്‍കി കൃത്രിമ ഡിമാന്റ് സൃഷ്ടിക്കുക എന്ന സമീപനം മുന്‍ കേന്ദ്ര മന്ത്രി എ രാജയുടേതാണ്. സ്‌പെക്ട്രം ശരിയായ വിലക്ക് നല്‍കുകയായിരുന്നുവെങ്കില്‍ പ്രധാന കമ്പനികളെ ആകര്‍ഷിക്കില്ലായിരന്നു. ഗൗരവമില്ലാത്ത കമ്പനികളെ അത് ഈ രംഗത്തേക്ക് അടുപ്പിക്കില്ലായിരുന്നു.”  കം ഫസ്റ്റ് ഇന്ത്യ ഡയരക്ടര്‍ മഹേഷ് ഉപ്പാല്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍