UPDATES

സയന്‍സ്/ടെക്നോളജി

കാഷ്യര്‍ ഇല്ലാതെ ആമസോണിന്റെ കട

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. 2016ലാണ് പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ മൂലം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിരുന്നില്ല.

ലോകത്തിലാദ്യമായി ക്യാഷ്യര്‍ ഇല്ലാത്ത കടയുമായി ആമസോണ്‍, കാഷ്യര്‍ ഇല്ലാത്തതിനാല്‍ തന്നെ ക്യൂവും ഇല്ല. കടയിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമെടുത്ത് സ്ഥലം വിടാം. കാശെങ്ങനെ കൊടുക്കുമെന്നല്ലേ? അത് ആമസോണ്‍ ഗോ ആപ്പ് വഴി ഉപഭോക്താക്കളുടെ ആമസോണ്‍ അക്കൗണ്ടുകളില്‍ നിന്നും ഈടാക്കുന്നതാണ് പുതിയ സംവിധാനം. ഉപഭോക്താക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നതിനായി കടയുടെ മുകള്‍ത്തട്ടില്‍ നൂറുകണക്കിന് കാമറകളും സെന്‍സറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. 2016ലാണ് പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ മൂലം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ജനുവരി 22ന് ആമസോണിന്റെ മാതൃപട്ടണമായ സീയാറ്റിലാണ് ഇപ്പോള്‍ കാഷ്യര്‍ ഇല്ലാത്ത ആദ്യത്തെ കട തുറന്നിരിക്കുന്നത്.

കടയുടെ പ്രവര്‍ത്തനം വിശദീകരിച്ചുകൊണ്ട് ആമസോണ്‍ പുറത്തിറക്കിയ വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍