UPDATES

സയന്‍സ്/ടെക്നോളജി

ആപ്പിള്‍ ഐമാക് പ്രോ; ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയുന്നു

4,15,000 രൂപയാകും ഐ മാക് പ്രോയുടെ ഇന്ത്യയിലെ വില

കമ്പ്യൂട്ടര്‍ ആരാധകരുടെ എക്കാലത്തെയും സ്വപ്നമാണ് ആപ്പിള്‍ ഐമാക്. എഡിറ്റിങ്ങ്, ഗെയ്മിംഗ്, സര്‍ഫിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിങ്ങനെ ഒരു കമ്പ്യൂട്ടറിനാല്‍ കഴിയുന്ന സാങ്കേതികതകളെയെല്ലാം എടുത്തിട്ട് അമ്മാനമാടാന്‍ ഐമാക്കിനപ്പുറം മറ്റൊരു പേരില്ല. കഴിഞ്ഞ ഏതാനും വര്‍ഷമായി കമ്പ്യൂട്ടര്‍ നിര്‍മാണത്തില്‍ കമ്പനി വേണ്ടത്ര ശ്രദ്ധിക്കുന്നല്ലെന്ന് ആപ്പിളിന്റെ മാക് കംപ്യൂട്ടര്‍ പ്രേമികളുടെ നിരന്തര പരാതി ഉണ്ടായിരുന്നു. എന്നാല്‍ 2017 അവസാനത്തോടെ മാകിന്റെ തിരിച്ചുവരവ് ഏവരെയും അത്ഭുതപ്പെടുത്തി. ഒടുവിലിതാ ഇപ്പോള്‍ ഇന്ത്യക്കാരെയും ഞെട്ടിക്കാനൊരുങ്ങുകയാണവര്‍.

ആപ്പിള്‍ ഇതുവരെ ഇറക്കിയതില്‍വച്ച് ഏറ്റവും ശക്തനായ മാക് ആയ ഐ മാക് പ്രോ ഇന്ത്യയിലേക്കും എത്തുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനം അമേരിക്കയിലായിരുന്നു ഐ മാക് പ്രോ ആദ്യമായി ആപ്പിള്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട മാക് ഷോറൂമുകളില്‍ ഐ മാക് പ്രോ എത്തിയതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവയുടെ വില്‍പ്പന ആരംഭിക്കുമെന്നും വാര്‍ത്തകളുണ്ട്. 4,15,000 രൂപയാകും ഐ മാക് പ്രോയുടെ ഇന്ത്യയിലെ വില. ഒറ്റ മോഡല്‍ മാത്രമേ ഇന്ത്യന്‍ വിപണിയിലുണ്ടാകൂ.

"</p

നാലു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഐ മാക് പ്രോയില്‍ എന്തുണ്ട് എന്ന് അന്തംവിട്ട് ചിന്തിക്കുന്നവരുണ്ടാകും. അവര്‍ക്കായി മോഡലിന്റെ അത്യുഗ്രന്‍ പ്രത്യേകതകളെപ്പറ്റി ഒന്ന് വിവരിക്കാം…

5 കെ (5120X2880 പിക്‌സല്‍സ്) റെസലൂഷനുള്ള 27 ഇഞ്ച് സ്‌ക്രീന്‍. 3.2 ജിഗാഹെര്‍ട്‌സ് 8 കോര്‍ ഇന്റല്‍ സിയോണ്‍ വര്‍ക്ക് സ്‌റ്റേഷന്‍ ക്ലാസ് ചിപ്പ് സെറ്റ്. ഇത് ടര്‍ബോ ബൂസ്റ്റിലൂടെ 4.2 ജിഗാഹെര്‍ട്‌സ് വരെ ഉയര്‍ത്താനാകും. 32ജി.ബി ഡി.ഡി.ആര്‍.ഫോര്‍ റാമും, 1 ടി.ബി എസ്.എസ്.ഡി സ്‌റ്റോറേജുമുണ്ട്. എ.എം.ഡി റേഡിയോണ്‍ പ്രോ വേഗയാണ് ഐമാക് പ്രോയില്‍ ഗ്രാഫിക്‌സിനെ അതിന്റെ അത്യുന്നതിയില്‍ എത്തിക്കുന്നത്.

വിഡിയോ, ഫോട്ടോ എഡിറ്റര്‍മാര്‍ നിരന്തരമായി ഉന്നയിച്ചിരുന്ന പരാതികള്‍ പലതും പരിഹരിച്ചാണ് പുതിയ മോഡലിന്റെ വരവ്. ഇതിനെല്ലാം പുറമേ, ന്യൂമറിക്ക് കീപേഡ് അടങ്ങിയ മാജിക് കീബോര്‍ഡ്, മാജിക്ക് മൗസ്, വൈഫൈ, ബ്ലൂടൂത്ത് 4.2, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, എസ്.ഡി. എക്‌സ്.സി കാര്‍ഡ് സ്ലോട്ട്, നാല് യുഎസ്ബി പോര്‍ട്ട്, നാല് തണ്ടര്‍ബോള്‍ട്ട് പോര്‍ട്ട്, എന്നിവയും ഐമാക് പ്രോയെ വ്യത്യസ്തമാക്കുന്നു.

വര്‍ഷാവര്‍ഷം മാറിവരുന്ന വിഡിയോ ഫോര്‍മാറ്റുകളെയും (4K/8K) 100Mആയും അതിനു മുകളിലും വലിപ്പമുള്ള നിരവധി ഫോട്ടോകളെയും ഒരേ സമയത്ത് എടുത്ത് അമ്മാനമാടാനാണ് ‘സാധാരണക്കാര്‍ക്ക്’ ഇത്തരമൊരു കംപ്യൂട്ടറിന്റെ ആവശ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി ആപ്ലിക്കേഷന്‍സ് എന്നിവയുടെ ഉപയോഗം അതിന്റെ മികവുറ്റ രീതിയില്‍ തന്നെ ഐമാക് പ്രോയില്‍ നടത്താനാകും.

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍