UPDATES

സയന്‍സ്/ടെക്നോളജി

ഐഫോൺ എക്സ്.ആർ ഇന്ത്യൻ വിപണിയിൽ

ആപ്പിളിൻറെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഓ.എസ് 12 ലാണ് എക്സ്.ആർ-ൻറെ പ്രവർത്തനം.

സ്മാർട്ട്ഫോൺ ഭീമന്മാരായ ഐഫോണിൻറെ പുത്തൻ മോഡലായ എക്സ്. ആർ ഇന്ത്യൻ വിപണിയിലെത്തി. ഓൺലൈൻ പോർട്ടലുകളിലൂടെയും ഓഫ് ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ ലഭിക്കും. ഇന്ത്യക്കു പുറമേ യു.എസ്, കാനഡ എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ഐഫോൺ എക്സ്.ആറിനെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 6.1 ഇഞ്ച് എൽ.സി.ഡി ലിക്വിഡ് റെറ്റിന ഡിസ്പ്ലേ ഉൾപ്പടെ അത്യുഗ്രൻ ഫീച്ചറുകളുമായാണ് ഫോണിൻറെ വരവ്. വില കൂടുതലാണെങ്കിലും ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.

എക്സ്.ആർ സവിശേഷതകൾ

ആപ്പിളിൻറെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഓ.എസ് 12 ലാണ് ഫോണിൻറെ പ്രവർത്തനം. 6.1 ഇഞ്ച് എൽ.സി.ഡി ലിക്വിഡ് റെറ്റിന ഡിസ്പ്ലേയിലൂടെ കാമറയുടെയും ഡിസ്പ്ലേ ക്വാളിറ്റിയുടെയും ഫേസ് ഐ.ഡിയുടെയും കൃത്യമായ ഡെപ്ത്ത് അനുഭവിക്കാൻ കഴിയുന്നു. ആപ്പിളിൻറെ ഏറ്റവും പുതിയ സിക്സ് കോർ എ12 ബയോണിക് 7എൻ.എം ചിപ്പ്സെറ്റ് ഫോണിനെ കൂടുതൽ കരുത്തനാക്കുന്നു.

3ജി.ബി റാമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 64/128/256 ജി.ബി ഇൻറേണൽ മെമ്മറി ശേഷികളിൽ ഫോൺ ലഭിക്കും. 12 മെഗാപിക്സലിൻറെ സിംഗിൾ കാമറയാണ് ഫോണിൻറെ പിന്നിലുള്ളത്. ഫോക്കസ് പിക്സൽസും 6 പി ലെൻസും ക്വാഡ് എൽ.ഇ.ഡി ഡ്യുവൽ ടോൺ ഫ്ലാഷുമെല്ലാം കാമറ സൈഡിലെ പ്രത്യേകതകളാണ്. ഫേസ് ഐ.ഡി സെൻസർ വേഗതയേറിയതാണ്. 2,942 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്.

വില

64ജി.ബി സ്റ്റോറേജ് – 76,900 രൂപ

128 ജി.ബി സ്റ്റോറേജ് – 86,900 രൂപ

256 ജി.ബി സ്റ്റോറേജ് – 91,900 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍