UPDATES

വിപണി/സാമ്പത്തികം

ആപ്പിളിന്റെ വരുമാനത്തിൽ റെക്കോർഡ് വർധന

രണ്ട് ബില്യൺ ഐഒഎസ് ഡിവൈസുകൾ ഇതുവരെ വിറ്റഴിച്ചതായി ടിം കുക്കിന്റെ പ്രസ്താവനയിൽ പറയുന്നു.

ആപ്പിളിന്റെ വരുമാനത്തിൽ റെക്കോർഡ് വർധനയുണ്ടായതായി റിപ്പോർട്ട്. ലക്ഷ്യം വെച്ചതിനെക്കാൾ വരുമാനവർധന കണ്ടെത്താൻ ആപ്പിളിനായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയതിനെക്കാൾ 20% വരുമാനവർധന കമ്പനി നേടി.

62.9 ബില്യൺ ഡോളറാണ് ഈ പാദത്തിലെ ആപ്പിളിന്റെ വരുമാനം. ഐക്ലൗഡ്, ആപ്പിൾ മ്യൂസിക്, ആപ്പ് സ്റ്റോർ എന്നിവയുടെ പ്രകടനമാണ് ഈ നേട്ടത്തിലേക്ക് വഴിതെളിച്ചതെന്ന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ല്യൂക മേസ്ട്രിയും ചീഫ് എക്സിക്യുട്ടീവ് ടിം കുക്കും പറയുന്നു. 10 ബില്യൺ ഡോളറിന്റെ വർധനയാണ് സംഭവിച്ചിട്ടുള്ളത്.

രണ്ട് ബില്യൺ ഐഒഎസ് ഡിവൈസുകൾ ഇതുവരെ വിറ്റഴിച്ചതായി ടിം കുക്കിന്റെ പ്രസ്താവനയിൽ പറയുന്നു. ആപ്പ് സ്റ്റോറിന്റെ പത്താം വാർഷികത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ആപ്പിൾ നേടിയിരിക്കുന്നത്. അതെസമയം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആപ്പിൾ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. വികസ്വര വിപണികളാണ് ഈ പ്രശ്നത്തിന് ഉത്തരവാദികളെന്നാണ് ടിം കുക്ക് പറയുന്നത്. ഓഹരിവിലയിൽ 7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

നടപ്പ് സാമ്പത്തികപാദത്തിൽ 46.8 ദശലക്ഷം ഐഫോണുകൾ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിലുണ്ടായ വിൽപനയെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇതേ പാദത്തിൽ 41.3 ദശലക്ഷം ഐഫോണുകളാണ് വിറ്റഴിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍