UPDATES

സയന്‍സ്/ടെക്നോളജി

40,000 രൂപയില്‍ തുടങ്ങുന്ന ആപ്പിൾ വാച്ച് 4 ഇന്ത്യൻ വിപണിയിൽ

40 മില്ലീമീറ്റർ 44 മില്ലീമീറ്റർ ഡിസ്പ്ലേ വലിപ്പമുള്ള രണ്ടു മോഡലുകളാണ് പുറത്തിറങ്ങിയത്

സ്മാർട്ട്ഫോൺ ഭീമന്മാരായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ ആപ്പിൾ വാച്ച് സീരീസ് 4നെ ഇന്ത്യൻ വിപണിയിലെത്തിച്ചു. പുതിയ ഐഫോൺ മോഡലുകളോടൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് സ്മാർട്ട് വാച്ചിനെ അവതരിപ്പിച്ചത്. സെപ്റ്റംബർ 14 മുതൽ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. 21ന് വിൽപ്പന ആരംഭിക്കും. വില സംബന്ധിച്ച വിവരം ഔദ്യോഗികമായി കമ്പനി അറിയിച്ചിട്ടില്ലെങ്കിലും 40,900 രൂപ വിലവരുമെന്നാണ് അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെ്യുന്നത്.

ആപ്പിളിന്‍റെ വാച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 5 ലാണ് പുതിയ മോഡലിൻറെ പ്രവർത്തനം. ഇൻബില്‍ട്ട് ഇലക്ട്രിക്കൽ സെൻസറിലൂടെ ഇ.സി.ജി പരിശോധിക്കാനുള്ള സൌകര്യം ഈ മോഡലിലുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ വാച്ച് 3 ൽ നിന്നും വ്യത്യസ്തമായി 30 ശതമാനം വലിയ ഡിസ്പ്ലേയാണ് പുതിയ മോഡലിലുള്ളത്. സ്പീക്കറിന്‍റെ ശേഷിയും 50 ശതമാനം കൂടുതലാണ്. ശേഷി വർദ്ധിപ്പിക്കാനെന്നോണം പുതിയ പ്രോസസ്സറും ഉപയോഗിച്ചിട്ടുണ്ട്.

സവിശേഷതകൾ

40 മില്ലീമീറ്റർ 44 മില്ലീമീറ്റർ ഡിസ്പ്ലേ വലിപ്പമുള്ള രണ്ടു മോഡലുകളാണ് പുറത്തിറങ്ങിയത്. കരുത്തിനായി 64 ബിറ്റ് ഡ്യുവൽ കോർ പ്രോസസ്സർ ഉപയോഗിച്ചിരിക്കുന്നു. ആപ്പിൾ വാച്ച് 3യെക്കാൾ രണ്ടിരട്ടി അധികം കരുത്താണ് പുതിയ മോഡലിലുള്ളത്. പുത്തൻ തലമുറയിൽപ്പെട്ട ആക്സിലോമീറ്റർ, ഗ്രയോസ്കോപ്പ് എന്നിവയ്ക്കു പുറമേ ഹൃദയമിടിപ്പ് രേഖപ്പെടുത്താനായി ഇലക്ട്രിക്കൽ ഹാർട്ട് റേറ്റിംഗ് സെൻസറും ആപ്പിൾ വാച്ച് 4ന്‍റെ പ്രത്യകതയാണ്.

ആപ്പ് ഡൌൺലോഡ് ചെയ്താൽ ഇ.സി.ജിയും നോക്കാവുന്നതാണ്. 50 ശതമാനം ശബ്ദതയാർന്ന സ്പീക്കർ വാക്കി-ടാക്കിയായും ഫോൺ വിളിക്കുന്നതിനും പറ്റിയതാണ്. ആൾ ഡേ ബാറ്ററി കരുത്താണ് പുതിയ മോഡലിൽ ആപ്പിൾ വാഗ്ദാനം നൽകുന്നത്. പെർഫോമൻസിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ആപ്പിൾ വാച്ച് 4നെപ്പറ്റി കമ്പനി പറയുന്നത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍