UPDATES

സയന്‍സ്/ടെക്നോളജി

നിങ്ങൾ അവസാനം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നാണെന്ന് ഫേസ്ബുക്കിനറിയാം: ആപ്ലിക്കേഷനുകൾ സ്വകാര്യവിവരം കൈമാറുന്നു

ഉപയോക്താക്കൾ മായ, എംഐഎ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറ്റം ചെയ്യപ്പെടുന്നു.

മെൻസ്ട്രേഷൻ ട്രാക്കിങ് ആപ്ലിക്കേഷനുകൾ തങ്ങളുടെ ഉഫയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുന്നതായി റിപ്പോർട്ട്. മായ (Maya), എംഐഎ ഫെം (MIA Fem) എന്നീ ആപ്പുകളാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൈവസി ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് ഈ സ്വകാര്യതാനഷ്ടം കണ്ടെത്തിയിരിക്കുന്നത്.

അടുത്ത സുഹൃത്തിനു പോലും അറിയാനിടയില്ലാത്ത ചില രഹസ്യങ്ങൾ ഫേസ്ബുക്കിനറിയാം എന്നതാണ് ഇതിന്റെ അർത്ഥം. അതായത്, എന്നാണ് നിങ്ങൾ അവസാനമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ഫേസ്ബുക്ക് മനസ്സിലാക്കിയിരിക്കുമെന്ന് ചുരുക്കം!

ഫേസ്ബുക്കിന് തങ്ങളുടെ പരസ്യങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേക വിഭാഗമാളുകളെ ഒഴിവാക്കുവാനും ഇതുവഴി സാധിക്കും. തങ്ങൾക്ക് വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഫേസ്ബുക്കും സമ്മതിക്കുന്നു. എന്നാൽ ഈ വിവരങ്ങൾ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നാണ് ഫേസ്ബുക്കിന്റെ വാദം.

ഉപയോക്താക്കൾ മായ, എംഐഎ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രൈവസി പോളിസി ഉപയോക്താവ് അംഗീകരിക്കുന്നതിനു മുമ്പു തന്നെ ഈ ഷെയറിങ് നടക്കുന്നതായി പ്രൈവസി ഇന്റർനാഷണൽ കണ്ടെത്തി.

പിരീഡ്, പ്രഗ്നൻസി ട്രാക്കിങ് ആപ്പുകളാണ് ഇവയെന്നതിനാൽ തത്സംബന്ധിയായ എല്ലാ വിവരങ്ങൾ ഇവർക്ക് ലഭിക്കും. ലൈംഗികാരോഗ്യം ട്രാക്ക് ചെയ്യാനും ഈ ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന്റെ പക്കലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍