UPDATES

സയന്‍സ്/ടെക്നോളജി

4 കെ ഡിസ്പ്ലേയും ഐ9 പ്രോസസ്സറുമായി അസ്യൂസ് സെൻബുക്ക് പ്രോ 15 വിപണിയിൽ

അസ്യൂസ് തങ്ങളുടെ പ്രീമിയം ലാപ്ടോപ്പ് മോഡലായ സെൻബുക്ക് പ്രോ 15 വിപണിയിലെത്തിച്ചു. 4 കെ ഡിസ്പ്ലേയും ഒപ്പം ഇൻറലിന്‍റെ ഏറ്റവും പുതിയ ഐ9 പ്രോസസ്സറുമായാണ് പ്രോ 15ലുള്ളത്. അതുതന്നെയാണ് മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. വിൻഡോസ് 10 അധിഷ്ഠിത മോഡലാണിത്. കോർ ഐ9 ചിപ്പ്സെറ്റുമായി എത്തുന്ന സെൻബുക്ക് പ്രോ 15ന് 18.9 മില്ലീമീറ്റർ കനവും, 1.86 കിലോഗ്രാം ഭാരവുമാണുള്ളത്. ഡീപ് ബ്ലൂ എന്ന ഒരൊറ്റ നിറഭേദത്തിൽ മാത്രമേ പ്രോ 15 ലഭിക്കുകയുള്ളൂ. മോഡലിനെ കമ്പനി അവതരിപ്പിച്ചു എന്നല്ലാതെ വില എത്രയാകുമെന്നും, എന്നുമുതൽ വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

സവിശേഷതകൾ

വിൻഡോസ് 10 അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മോഡലാണ് അസ്യൂസ് സെൻബുക്ക് പ്രോ 15. ഫുൾ എച്ച്.ഡി 15.6 ഇഞ്ച് ബാക്ക്-ലെറ്റ് ഡിസ്പ്ലേയ്ക്കൊപ്പം 1920X1080 പിക്സൽസ് ഡിസ്പ്ലേ റെസലൂഷനും, 3840X2160 പിക്സൽസ് പാനൽ റെസലൂഷനുമുണ്ട്. 16:9 ആണ് ആസ്പെക്ട് റേഷ്യോ. ഒപ്പം 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളുമുണ്ട്. 8GB/164GB DDR4 റാമുള്ള മൂന്ന് പ്രോസസ്സർ വേരിയൻറുകളിൽ പ്രോ 15 ലഭിക്കും.

  • 8th Generation  Intel Core  i5-8300H Processor (2.3 GHz)
  • 8th Generation Intel Core i7-8750H Processor (2.2 GHz)
  • Intel Core i9-8950H (2.9 GHz)

എൻവീഡിയ ജിഫോഴ്സ് GTX 1050 GPU ഉള്ള 4 ജി.ബി GDDR5 VRAM ഗ്രാഫിക്സാണ് സെൻബുക്ക് പ്രോ 15ന് കരുത്തു നൽകുന്നത്. 1TB/512GB ഇൻറേണൽ സ്റ്റോറേജും ഈ മോഡൽ പ്രതിനിധാനം ചെയ്യുന്നു. ഫുൾ സൈസ് ബാക്ക്-ലെറ്റ് കീബോർഡാണ് ഉള്ളത്. ഒപ്റ്റിക്കൽ ഇൻറഗ്രേറ്റഡ് ഫിംഗർപ്രിൻറ് സെൻസറും, വിൻഡോസ് ഹലോ സപ്പോർട്ടും ടച്ച്പാഡിലുണ്ട്. ഒപ്പം ബ്ലൂടൂത്ത്, ഡ്യുവൽ ബാൻഡ് വൈഫൈ സവിശേഷതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

അസ്യൂസിന്‍റെ തന്നെ ഓഡിയോ സിസ്റ്റമായ സോണിക് മാസ്റ്റർ സ്റ്റീരിയോ ഓഡിയോയാണ് ഈ മോഡലിലുള്ളത്. കോർട്ടന റെക്കഗ്നിഷനുള്ള മൈക്രോഫോണും, 3.5 എം.എം ഹെഡ്ഫോൺ ജാക്കും ലാപ്പിൻറെ വശങ്ങളിലായുണ്ട്. ഒപ്പം വീഡിയോ കോളിംഗിനായി വി.ജി.എ കാമറയും, പെൻഡ്രൈവ് കണക്ടീവിറ്റിക്കായി യു.എസ്.ബി-സി പോർട്ട്, എച്ച്ഡി.എം.ഐ പോർട്ട്, മൈക്രോ എസ്.ഡി കാർഡ് റീഡർ, എന്നിവയും വശങ്ങളിലുണ്ട്. ഫുൾ ചാർജ് ചെയ്താൽ 9 മണിക്കൂർ ബാറ്ററി ബാക്കപ്പും സെൻബുക്ക് പ്രോ 15 വാഗ്ദാനം ചെയ്യുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍