UPDATES

സയന്‍സ്/ടെക്നോളജി

ഗെയിം പ്രേമികളുടെ ഹരമായ ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമുകളെ പരിചയപ്പെടാം

ആൻഡ്രോയിഡ്, ഐ.ഓ.എസ് പ്ലാറ്റ്ഫോമുകളിൽ കളിക്കാവുന്ന ഗെയിമുകൾ

സാധാരണ ഗെയിമിംഗ് അനുഭവത്തെ മാറ്റിമറിച്ചു കൊണ്ടായിരുന്നു ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമുകളുടെ വരവ്. കളിക്കുന്നവരെ മറ്റൊരു ലോകത്തെത്തിക്കുന്ന ഈ സാങ്കേതിതവിദ്യക്ക് ആരാധകരും ഏറെയാണ്. അതുകൊണ്ടുതന്നെ നിരവധി ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമുകളും നാൾക്കുനാൾ പുറത്തിറങ്ങുകയാണ്. ഇതിൽ മികച്ച നിലവാരം പുലർത്തുന്നവയെ പരിചയപ്പെടുത്തുകയാണിവിടെ. മാത്രമല്ല അഴിമുഖം വായനക്കാർക്കായി പരിചയപ്പെടുത്തുന്ന ഈ ഗെയിമുകൾ ആൻഡ്രോയിഡ്, ഐ.ഓ.എസ് പ്ലാറ്റ്ഫോമുകളിൽ കളിക്കാവുന്നവയാണ്.


പോക്കിമോൻ ഗോ

ആൻഡ്രോയിഡ്, ഐ.ഓ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഏറ്റവുമധികം ആരാധകരുള്ള ഗെയിമാണ് പോക്കിമോൻ ഗോ. നൈനാറ്റിക്ക് ഡെവലപ്പ് ചെയ്ത ഈ ഗെയിമിൽ പോക്കിമോൻ സീരീസിലെ നരവധി കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചിരിക്കുന്ന പോക്കിമോൻ ഗോ മറ്റു ഓഗ്മെൻറഡ് റിയാലിറ്റി ഗെയിമുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.


ഇൻഗ്രസ്

2012ൽ പുറത്തിറങ്ങിയ ഗെയിമാണ് ഇൻഗ്രസ്. അന്നുമുതൽ തന്നെ ആരാധകരുടെ പ്രത്യേക ശ്രദ്ധ നേടിയ ഗെയിമാണിത്. എന്നാലിപ്പോൾ ഓഗ്മെൻറഡ് റിയാലിറ്റി കൂടി ഉൾക്കൊള്ളിച്ചപ്പോൾ ആരാധകരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു. ഇൻഗ്രസിൻറെ ഗെയിംപ്ലേ വേറിട്ടു നിൽക്കുന്നു. മാത്രമല്ല കഥാപാത്രങ്ങളെ വേണ്ടരീതിയിൽ ഓഗ്മെൻറഡ് റിയാലിറ്റിയായി ഉൾക്കൊള്ളിക്കാനും കഴിഞ്ഞത് കമ്പനിയുടെ വിജയമാണ്.

 

ജുറാസിക്ക് വേൾഡ് എലൈവ്

ഭൂമിയിലക്ക് ഡിനോസറുകൾ വീണ്ടുമെത്തുകയാണ്. അവ മനുഷ്യർക്ക് വൻ ഭീഷണി ഉയർത്തി ലോകത്തെ അടക്കി വാഴുകയാണ്. ഇതാണ് ഗെയിമിൻറെ ഇതിവർത്തം. കളിക്കുന്നവർ ഈ ഡിനോസറുകളെ കണ്ടെത്തി അവയുടെ ഡി.എൻ.എ സ്വരൂപിക്കണം. വളരെ രസകരമായ ഈ ഗെയിമും ഇരു പ്ലാറ്റ്ഫോമിലും കളിക്കാവുന്നതാണ്.


സോംബി ഗോ

ഓഗ്മെൻറഡ് റിയാലിറ്റി ഷൂട്ടിംഗ് ഗെയിമാണ് സോംബി ഗോ. മുഴുനീള വെടിവെയ്പ്പ് ഗെയിമായതുകൊണ്ടു തന്നെ ഏതുതരം പ്രായക്കാരെയും രസിപ്പിക്കും.

മികച്ച മറ്റ് ഓഗ്മെൻറഡ് റിയാലിറ്റി ഗെയിമുകൾ

  • ആർമി ഓഫ് റോബട്ട്സ്
  • ദ ബേഡ് കേജ്

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍