UPDATES

സയന്‍സ്/ടെക്നോളജി

2019ല്‍ വാങ്ങാവുന്ന 10 കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ചില ഫോണുകള്‍ 30 ദിവസത്തെ വരെ സ്റ്റാന്‍ഡ് ബൈ സമയവും 24 മണിക്കൂറിന്റെ സംസാര സമയവും വരെ വാഗ്ദാനം നല്‍കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ഏതായാലും അടിസ്ഥാന ഘടകമെന്നത് ബാറ്ററി കരുത്തു തന്നെയാണ്. കാമറ, പ്രോസസ്സര്‍, റാം തുടങ്ങിയവ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കൃത്യമായ ബാക്കപ്പുള്ള ബാറ്ററി ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഈയിടെയായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ശേഷി കൂടിയ ബാറ്ററി ഉപയോഗിക്കുന്നത്. ചില ഫോണുകള്‍ 30 ദിവസത്തെ വരെ സ്റ്റാന്‍ഡ് ബൈ സമയവും 24 മണിക്കൂറിന്റെ സംസാര സമയവും വരെ വാഗ്ദാനം നല്‍കുന്നു.

കരുത്തുള്ള ബാറ്ററി ഉള്‍ക്കൊള്ളുന്ന 10 സ്മാര്‍ട്ട്‌ഫോണുകള്‍

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1

കൂട്ടത്തില്‍ അസ്യൂസിന്റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 മോഡലാണ് ബാറ്ററി ശേഷിയുടെ കാര്യത്തില്‍ മുന്‍പന്‍. 5,000 മില്ലി ആംപയര്‍ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 35 ദിവസത്തെ 4ജി സ്റ്റാന്‍ഡ് ബൈ സമയമാണ് കമ്പനി അവകാശപ്പെടുന്നത്.12 മണിക്കൂര്‍ ഗെയിമിംഗ് സമയവും 28 മണിക്കൂര്‍ വൈഫൈ സമയവും കമ്പനി വാഗ്ദാനം നല്‍കുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയുള്ള മോഡലിന്റെ വില 9,999 രൂപയാണ്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

5,000 മില്ലി ആംപയറിന്റെ ബാറ്ററി തന്നെയാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. 2 ദിവസം വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3/4 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 6.3 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയുണ്ട്. വില 12,999 മുതല്‍ 14,999 രൂപവരെ.

മൈക്രോമാക്‌സ് ഭാരത് 5 ഇന്‍ഫിനിറ്റി എഡിഷന്‍

5,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഈ മോഡലിലുള്ളത്. കരുത്തന്‍ ബാറ്ററിയുള്ളതു കൊണ്ടുതന്നെ പവര്‍ ബാങ്കായും ഫോണിനെ ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഇതിനായി പ്രത്യേകം ഓ.റ്റി.ജി സപ്പോര്‍ട്ടുണ്ട്. 5.45 ഇഞ്ച് എച്ച്.ഡി സ്‌ക്രീനുള്ള ഫോണിന്റെ വില 5,899 രൂപയാണ്.


ഇന്‍ഫിനിക്‌സ് നോട്ട് 5

4,500 മില്ലി ആംപയറിന്റെ ബാറ്ററിയുള്ള മോഡലാണിത്. മൂന്നു ദിവസം വരെ ഫോണില്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡിയാണ് സ്‌ക്രീനും 12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയുമുള്ള ഈ മോഡലിന്റെ വില 9,999 രൂപയാണ്.

റിയല്‍മി 2

4,230 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തോടെയാണ് ഈ മോഡലിന്റെ വരവ്. കൃതൃമബുദ്ധിയുടെ സഹായത്തോടെയാണ് ബാറ്ററിയുടെ ഉപയോഗം. ബാറ്ററി ലൈഫ് കൂട്ടാനായി അനാവശ്യ ആപ്പുകളെ പരമാവധി മാറ്റിനിര്‍ത്തിയിട്ടുണ്ട്. 15 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും 10 മണിക്കൂര്‍ ഗെയിമിംഗ് പ്ലേബാക്കും കമ്പനി അവകാശപ്പെടുന്നു. വില 9,499 രൂപ.

റിയല്‍മി സി1

4,230 മില്ലി ആംപയറാണ് ബാറ്ററി ശേഷി. കൃതൃമബുദ്ധിയോടു കൂടിയ പവര്‍ മാസ്റ്റര്‍ സപ്പോര്‍ട്ടുണ്ട്. ചാര്‍ജ് കൂടുതല്‍ നില്‍ക്കാനായി അനാവശ്യ ആപ്പുകളെ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. 6.2 ഇഞ്ച് എച്ച്.ഡി സ്‌ക്രീനുണ്ട്. കൂടാതെ കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സറുമുണ്ട്. 2 ജി.ബിയാണ് റാം ശേഷി. വില 7,499 രൂപ.

ഓപ്പോ എ3

4,230 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് ഈ മോഡലിലുള്ളത്. 18 മണിക്കൂര്‍ സംസാരസമയമാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. 6.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറും ഫോണിലുണ്ട്. 12+2 എംപിടേതാണ് പിന്‍ക്യാമറയുമുള്ള മോഡലിന്റെ വില 8,990 രൂപയാണ്.

ഓപ്പോ എ7

4,230 മില്ലി ആംപയര്‍ ബാറ്ററിയോടു കൂടിയതാണ് ഫോണ്‍. ബാറ്ററിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൃതൃമബുദ്ധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. 6.2 ഇഞ്ചാണ് ഡിസ്‌പ്ലേ. കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സര്‍ ഉപയോഗിച്ചിരിക്കുന്നു. 12+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറയും 16 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. വില 16,990 രൂപ.

ഓപ്പോ എ5

4,230 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഈ മോഡലിലുള്ളത.് 18 മണിക്കൂര്‍ വരെ സംസാരസമയം കമ്പനി വാഗ്ദാനം നല്‍കുന്നു. 6.2 ഇഞ്ച് എച്ച്.ഡി ഡ്‌സ്‌പ്ലേ, 4 ജി.ബി റാം, 32 ജി.ബി റോം, 8 എം.പി മുന്‍ ക്യാമറ എന്നിവ ഫോണിലുണ്ട്. വില 13,990 രൂപ.

ഹുവായ് മേറ്റ് 20 പ്രോ

4,200 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. 40 വാട്ട് ഹുവായ് സൂപ്പര്‍ ചാര്‍ജ് സവിശേഷതയുമുണ്ട്. 30 മിനിറ്റില്‍ 70 ശതമാനം ചാര്‍ജ് കയറുമെന്ന് കമ്പനി അവകാശപ്പെടുന്നു. വില 69,990 രൂപ.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍