UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട് ഫോണ്‍ വാങ്ങും മുന്നേ കാമറ ക്വാളിറ്റി അറിയേണ്ടേ…

ചുരുങ്ങിയ വിലയില്‍ സ്വന്തമാക്കാവുന്ന മികച്ച കാമറ ഫോണുകള്‍

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആരും ആദ്യം അന്വേഷിക്കുന്നത് അതിന്റെ കാമറ ശേഷിയെ കുറിച്ചാണ്. സെല്‍ഫി പ്രേമികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പിന്‍ കാമറയോടൊപ്പം തന്നെ മുന്‍ കാമറയ്ക്കും ഇന്ന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ കാമറയ്ക്കു മുന്‍ഗണന നല്‍കിയാണ് ഇന്ന് അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ വരെ സ്മാര്‍ട്ട് ഫോണിറക്കുന്നത്. മാന്യമായ വിലയില്‍ നല്ല ക്വാളിറ്റി ക്യാമറ നല്‍കുന്ന ബ്രാന്‍ഡുകളും ഏറെയുണ്ട്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം.

ഹോണര്‍ 7 എക്‌സ്
(വില 12,999 മുതല്‍)

പ്രമുഖ ചൈനീസ് നിര്‍മാതാക്കളായ ഹുവാവേയുടെ ബ്രാന്‍ഡാണ് ഹോണര്‍. കൈയ്യിലൊതുങ്ങുന്ന വിലയില്‍ അത്യുഗ്രന്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നു എന്നതാണ് ഹോണര്‍ ഫോണുകളുടെ പ്രത്യേകത. മികച്ച കാമറ എന്നതിനൊപ്പം 7 എക്‌സിനെ സംബന്ധിച്ച് പ്രത്യേകതകള്‍ ഏറെയാണ്.

5.93 ഇഞ്ച് (2160 x 1080 പിക്‌സല്‍) ഫുള്‍ HD + ഡിസ്‌പ്ലേ
4 ജി.ബി റാം
32 ജിബി / 64 ജിബി / 128 ജിബി ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഹൈബ്രിഡ് ഡ്യുവല്‍ സിം
16/2 എംപി ഇരട്ട പിന്‍ ക്യാമറ
8 എംപി മുന്‍ ക്യാമറ
3340mAh ബാറ്ററി

റെഡ്മി നോട്ട് 4
(വില 9,999 മുതല്‍)
ചൈനിസ് നിര്‍മാതാക്കളായ ഷവോമിയുടെ ബ്രാന്‍ഡാണ് റെഡ്മി. കുറഞ്ഞ വിലയില്‍ കാമറയ്‌ക്കൊപ്പം മറ്റ് സവിശേഷതകളും നല്‍കുന്നു എന്നതാണ് റെഡ്മി ഫോണുകളെ വ്യത്യസ്തമാക്കുന്നത്. സവിശേഷതകള്‍ ഇവയാണ്.

5.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
2 ജിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ പ്രോസസ്സര്‍
4 ജി.ബി റാം
64 ജി.ബി ഇന്‍േറണല്‍ മെമ്മറി
13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ
5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ
ആന്‍ഡ്രോയിഡ് 6.0 ലോലിപ്പോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
4100 എം.എ.എച്ച് ബാറ്ററി ശേഷി

നോക്കിയ 6
(വില 14,336 മുതല്‍)
തിരിച്ചുവരവ് ക്വാളിറ്റിയിലൂടെ ഗംഭിരമാക്കിയിരിക്കുകയാണ് നോക്കിയ. എല്ലാ രീതിയിലും മാറ്റങ്ങള്‍ ഉള്ളിലൊളിപ്പിച്ചാണ് നോക്കിയ 6 വിപണിയിലെത്തിയത്. തികച്ചും പഴഞ്ചന്‍ രീതികളില്‍ നിന്നും വ്യതിചലിച്ചുള്ള നിര്‍മാണം. സവിശേഷതകള്‍ ഇവയാണ്.

5.5 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ .
1.2 ഏഒ്വ സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടകോര്‍ പ്രോസസ്സര്‍
3 ജിബി റാം
32 ഇന്‍േറണല്‍ മെമ്മറി
ഇരട്ട സ്പീക്കര്‍
ഡ്യുവല്‍ സിം
16 എംപി റിയര്‍ ക്യാമറ
8 എംപി ഫ്രണ്ട് ക്യാമറ
3000mAh ബാറ്ററി.

മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ
(വില 13,999 മുതല്‍)

ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ മൈക്രോമാക്‌സ് തന്നെയാണ് കാമറ ക്വാളിറ്റിയില്‍ അത്യാവശ്യം മുന്നിട്ടു നില്‍ക്കുന്നത്.

5.7 ഇഞ്ച് ഗ്ലാസ് ഡിസ്‌പ്ലേ
ഒക്ടകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസ്സര്‍
4 ജിബി റാം
64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1 നൗഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
16 എംപി റിയര്‍ ക്യാമറ( എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പടെ)
20 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
ഫിംഗര്‍പ്രിന്റ് സെന്‍സര്‍
3000mAh ബാറ്ററി

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍