UPDATES

സയന്‍സ്/ടെക്നോളജി

മികച്ച ഡിസ്‌പ്ലേ ക്വാളിറ്റിയുള്ള 15,000 രൂപയിൽ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകൾ

ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്കും മൊബൈൽ ഗെയിമിംഗിൽ പ്രിയമുള്ളവർക്കും ഫോട്ടോ എടുക്കാൻ താൽപര്യമുള്ളവർക്കും മികച്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകൾ ആവശ്യമാണ്.

കാമറ ക്വാളിറ്റിയും ഡിസ്‌പ്ലേ ക്വാളിറ്റിയും സ്മാര്‍ട്ട്‌ഫോണിൽ വേണ്ട അവശ്യഘടകങ്ങളാണ്. അതിൽ ഡിസ്‌പ്ലേ ക്വാളിറ്റിക്കാണ് കൂടുതൽ പ്രാധാന്യം. ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്കും മൊബൈൽ ഗെയിമിംഗിൽ പ്രിയമുള്ളവർക്കും ഫോട്ടോ എടുക്കാൻ താൽപര്യമുള്ളവർക്കും മികച്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകൾ ആവശ്യമാണ്. വിപണിയിൽ വലിയ ഡിസ്‌പ്ലേയുള്ള ഫോണുകൾ ധാരാളമുണ്ടെങ്കിലും ബഡ്ജറ്റ് നിരയായ 15,000 രൂപയ്ക്ക് താഴെ ക്വാളിറ്റിയുള്ളവ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക പ്രയാസമാണ്. അവ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

  • ഷവോമി റെഡ്മി നോട്ട് 5 പ്രോ

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 5 പ്രോയാണ് ശ്രേണിയിൽ മികച്ച ഡിസ്‌പ്ലേ ക്വാളിറ്റിയുള്ള ഫോൺ. മികച്ച ബഡ്ജറ്റ് ഫോൺ എന്നതിലുപരി കാമറയും ഡിസ്‌പ്ലേയും ക്വാളിറ്റിയിൽ വേറിട്ടു നിൽക്കുന്നു. 5.9 ഇഞ്ച് ഡിസ്‌പ്ലേയിൽ 18:9 ആണ് ആസ്പെക്ട് റേഷ്യോ. 4 ജി.ബി റാം, 6 ജി.ബി റാം എന്നിങ്ങനെയുള്ള വ്യത്യസ്ത ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

റെഡ്മി നോട്ട് 5 പ്രോയുടെ വ്യൂവിംഗ് ആംഗിൾ തികച്ചും വ്യത്യസ്തമാണ്. 360 ഡിഗ്രിയിൽ ഏത് രീതിയിൽ നോക്കിയാലും ഡിസ്പ്ലേയിൽ മങ്ങൽ തോന്നുകയില്ല. നട്ടുച്ചയ്ക്ക് സൂര്യപ്രകാശത്തിൽ പോലും മികച്ച ഡിസ്പ്ലേ ക്വാളിറ്റി വാഗ്ദാനം നൽകുന്നുണ്ട്. സ്ലീക്ക് മെറ്റാലിക്ക് ഡിസൈൻ ഡിസ്പ്ലേയ്ക്ക് കൂടുതൽ ഭംഗിയും നൽകുന്നു.

വില – 14,999 രൂപ (4 ജി.ബി റാം)   

                16,999 രൂപ (6 ജി.ബി റാം)  

 

  • അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1

പ്രമുഖ ഇലക്ട്രോണിക് നിർമാതാക്കളായ അസ്യൂസ് പുറത്തിറക്കിയ പുതിയ മോഡൽ സ്മാര്‍ട്ട്‌ഫോണാണ് സെൻഫോൺ മാക്സ് പ്രോ എം1. കുറഞ്ഞ വിലയ്ക്ക് ലഭിക്കാവുന്ന മികച്ച ഡിസ്‌പ്ലേ കരുത്ത് ഈ മോഡലിലുണ്ട്. 5.99 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിൽ. 18:9
ആണ് ആസ്പെക്ട് റേഷ്യോ. 3 ജി.ബി, 4ജി.ബി, 6 ജി.ബി റാമുകളുള്ള വേരിയൻറുകളിൽ ഫോൺ ലഭ്യമാണ്.|

വില – 10,999 (3 ജി.ബി റാം)

                12,999 (4 ജി.ബി റാം)

                14,999 (6 ജി.ബി റാം)

 

  • റിയൽമി 1

ഓപ്പോയുടെ സബ് ബ്രാൻഡായ റിയൽമി 1 ആണ് ഡിസ്‌പ്ലേ ക്വാളിറ്റിയിൽ മൂന്നാമൻ. 6 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയുണ്ട് എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. 18:9 തന്നെയാണ് ആസ്പെക്ട് റേഷ്യോ. ഫൈബർ ഗ്ലാസ് ബോഡി ഡിസൈൻ ഡിസ്‌പ്ലേയ്ക്ക് ഭംഗി കൂട്ടുന്നുണ്ട്. പുറമേയുള്ള ഉപയോഗത്തിനായി മികച്ച ബ്രൈറ്റ്നെസ് സംവിധാനം ഫോണിലുണ്ട്. 3 ജി.ബി, 4ജി.ബി, 6ജി.ബി റാം വേർഷനുകളിൽ ഫോൺ ലഭ്യമാണ്.

വില – 8,990 (3 ജി.ബി റാം)

               10,990 (4 ജി.ബി റാം)

               13,990 (6 ജി.ബി റാം)

 

ശ്രേണിയിലെ മികച്ച ഡിസ്‌പ്ലേ കരുത്തുള്ള മറ്റ് ഫോണുകൾ

  1. റെഡ്മി നോട്ട് 5
  2. ഹുവാവേ ഹോണർ 9 ഐ
  3. ഹുവാവേ ഹോണർ 9 എക്സ്
  4. മോട്ടോ ജി6
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍