UPDATES

Smartphone/gadjets

നോക്കിയയുടെ ‘കുഞ്ഞന്‍’ ഫോണിനെ പരിചയപ്പെടാം

ഇക്കഴിഞ്ഞ നവംബര്‍ മാസമാണ് നോക്കിയ 106 ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തിയത്.

കുഞ്ഞന്‍ ഫോണ്‍ ആവശ്യമുള്ളവര്‍ ആദ്യ അന്വേഷനക്കുക നോക്കിയ മോഡലുകളെയാണ്. ഇതു തിരിച്ചറിഞ്ഞാണ് ലോംഗ് ലാസ്റ്റിംഗ് ബാറ്ററിയും കളര്‍ ഡിസ്‌പ്ലേയും ഉള്‍ക്കൊള്ളിച്ച് നോക്കിയ 106 ഫീച്ചര്‍ ഫോണിനെ കമ്പനി അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ മാസമാണ് നോക്കിയ 106 ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തിയത്. അതും വളരെ വിലക്കുറവില്‍. മികച്ച പ്രതികരണമാണ് വിപണിയില്‍ ഫോണിനുള്ളത്.

ടി.എഫ്.റ്റി കളര്‍ ഡിസ്‌പ്ലേ, ലോംഗ് ലാസ്റ്റിംഗ് ബാറ്ററി എന്നിവയാണ് മോഡലിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകള്‍. ഒറ്റ ചാര്‍ജിംഗില്‍ 15.7 മണിക്കൂര്‍ സംസാരസമയമാണ് കമ്പനി ഈ മോഡലിന് വാഗ്ദാനം നല്‍കുന്നത്. കൂടാതെ മേന്മയുള്ള ഡിസൈനിനായി പോളി കാര്‍ബണേറ്റ് ബോഡിയും നോക്കിയ ഉപയോഗിച്ചിരിക്കുന്നു. 2,000 ഫോണ്‍ നമ്പറുകളും 500 മെസ്സേജുകളും സേവ് ചെയ്യാനുള്ള സൗകര്യവും നോക്കിയ 106ലുണ്ട്.


1,299 രൂപയാണ് ഫോണിന്റെ വിപണി വില. ഡാര്‍ക്ക് േ്രഗ കളര്‍ വേരിയന്റില്‍ മാത്രമാണ് ഫോണ്‍ ലഭിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ റീട്ടെയിലര്‍മാരില്‍ നിന്നും ഫോണ്‍ ലഭിക്കും. നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. 4ജി സപ്പോര്‍ട്ട് ചെയ്യില്ല. തുടക്കക്കാരായ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളെയാണ് നോക്കിയ 106 ലക്ഷ്യമിടുന്നത്. ഏറെ ആരാധകരുള്ള ഗെയിമുകളായ സ്‌നേക്ക് സെന്‍സിയ, നൈട്രോ റേസിംഗ്, ടെട്രിസ് എന്നിവ ഫോണിലുണ്ട്.

നോക്കിയ 106 സവിശേഷതകള്‍

1.8 ഇഞ്ച് QQVGA കളര്‍ ടി.എഫ്.റ്റി സ്‌ക്രീനാണ് ഫോണിലുള്ളത്. 160X128 പിക്‌സലാണ് റെസലൂഷന്‍. മീഡിയാടെക്ക് 6261D പ്രോസസ്സറാണ് കരുത്തു പകരുന്നത്. കൂടാതെ 4 എം.ബി റാമുമുണ്ട്. EGSM900/1800, എഫ്.എം റേഡിയോ, നേറ്റിവ് ഗെയിമുകള്‍, മൈക്രോ യു.എസ്.ബി, ഫ്‌ളാഷ് ലൈറ്റ്, 3.5 എം.എം AV കണക്ടര്‍ എന്നിവ ഫോണിലുണ്ട്. 800 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 21 ദിവസം വരെ ചാര്‍ജ് നില്‍ക്കുന്നതും 15.7 മണിക്കൂര്‍ വരെ ടോക്ക് ടൈം നല്‍കുന്നതുമാണ് ബാറ്ററി.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍