UPDATES

സയന്‍സ്/ടെക്നോളജി

പണമുണ്ടാക്കാൻ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം

ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയാണ് ഇന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴി കണ്ടെത്തി തന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ പണമുണ്ടാക്കാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ എവിടിരുന്നും പണം സമ്പാദിക്കാനാകും. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇവ സാധിക്കുക.

പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലളിതമായ ചില മാര്‍ഗങ്ങളിലൂടെ ഉപയോഗിക്കാനാകും. ഇതിലൂടെ ലഭിക്കുന്ന പണംകൊണ്ട് മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനും ബില്ലുകള്‍ ഓണ്‍ലൈനായി പേ ചെയ്യാനും കഴിയും. ഇന്റര്‍നെറ്റ് ഫ്രോഡുകള്‍ നിരവധിയുണ്ടെങ്കിലും ഇനി പറയുന്ന ആപ്പുകളെ നിങ്ങള്‍ക്ക് വിശ്വസിക്കാം.

ഉപയോഗിക്കുന്നവരുടെ മികച്ച അഭിപ്രായമാണ് ഇവയെ തെരഞ്ഞെടുക്കാന്‍ അഴിമുഖത്തെ പ്രേരിപ്പിച്ചത്. ഏറ്റവും മികച്ച അഞ്ച് ആപ്പുകളെയാണ് നിങ്ങള്‍ക്കായി ഞങ്ങള്‍ ഈ എഴുത്തിലൂടെ പരിചയപ്പെടുത്തുന്നത്.
ആവശ്യമെങ്കില്‍ ആപ്പ് റിവ്യു വായിച്ച് ശേഷം ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും.

ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ മികച്ച മണിമേക്കിംഗ് ആപ്പുകളിലൊന്നാണ് ഗൂഗിൡന്റ സ്വന്തം ഒപ്പീനിയന്‍ റിവാര്‍ഡ്‌സ്. ആപ്പിള്‍ ഐ.ഓ.എസ് ഉപയോക്താക്കള്‍ക്കായും ഈ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ചോദക്കുന്ന ചോദ്യങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് പണമുണ്ടാക്കാനായി ഈ ആപ്പില്‍ നിങ്ങള്‍ ചെയ്യേണ്ടത്. ആപ്പില്‍ തന്നിരിക്കുന്ന സര്‍വെകളില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി പണമുണ്ടാക്കാം.

സാപ്പ് സര്‍വെസ്

പണമുണ്ടാക്കാന്‍ കഴിയുന്ന ലളിതമായ മറ്റൊരു ആപ്പാണ് സാപ്പ് സര്‍വെസ്. സര്‍വെയില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തുക മാത്രം ചെയ്താല്‍ മതിയാകും. തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. പണം പിന്‍വലിക്കണമെങ്കില്‍ മിനിമം 25 ഡോളറാകണം എന്ന നിബന്ധന മാത്രമാണ് ആപ്പിനുള്ളത്. പേ-പാല്‍ അക്കൗണ്ടിലൂടെയോ, ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വഴിയോ പണം പിന്‍വലിക്കാനാകും.

മേക്ക് മണി

തരുന്ന ടാസ്‌കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പണം ലഭിക്കുന്ന ആപ്പാണ് മേക്ക് മണി. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കും. സുതാര്യവും ലളിതവുമായി ഈ ആപ്പ് ഉപയോഗിക്കാനാകും. നിയമങ്ങള്‍ പാലിച്ചുള്ള സര്‍വെകളും ആപ്പിലുണ്ട്. പങ്കെടുക്കുന്നതനുസരിച്ച് പണം ലഭിക്കും. സുഹൃത്തിനെയും കൂടെക്കൂട്ടാനുള്ളസൗകര്യവുമുണ്ട്.

മണി ആപ്പ്

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് ഉപയോക്താക്കള്‍ക്ക് കൃത്യമായ ഉപയോഗത്തിലൂടെ പണമുണ്ടാക്കാന്‍ കഴിയുന്ന ആപ്പാണ് മണി ആപ്പ്. സ്റ്റോര്‍ ഡിസ്‌പ്ലേകള്‍ ചെക്ക് ചെയ്യുക, അഭിപ്രായം പറയുക എന്നിവയാണ് പ്രധാന ടാസ്‌കുകള്‍. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പേ-പാല്‍ അക്കൗണ്ടു വഴി പണം പിന്‍വലിക്കാം.

ക്ലിയര്‍ പോള്‍

ഒപ്പീനിയന്‍ പോളിംഗ് ആപ്പാണ് ക്ലിയര്‍ പോള്‍. അഭിപ്രായം പറയുന്നതിന് പണം ലഭിക്കും. ആന്‍ഡ്രോയിഡിലും ഐ.ഓ.എസിലും ഒരുപോലെ പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ചോദ്യം നിര്‍മിച്ച് മറ്റുള്ളവരുടെ അഭിപ്രായം രേഖപ്പെടുത്താനായി നല്‍കാം. ഇതിലൂടെയും പണം സമ്പാദിക്കാം.

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ നോക്കിയ 7.1!

സെല്‍ഫ് ഡ്രൈവ് കാര്‍ യാത്രകളിലേക്ക് മാറുന്ന ഇന്ത്യന്‍ സഞ്ചാരികള്‍

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍