UPDATES

സയന്‍സ്/ടെക്നോളജി

പരസ്യം കണ്ട് സ്മാര്‍ട്ട് ഫോണ്‍ വാങ്ങരുത്; 15,000 രൂപയ്ക്കു താഴെയുള്ള മികച്ച ഫോണുകള്‍ ഇവയാണ്…

അഞ്ചു വര്‍ഷത്തിനിടെയില്‍ നിരവധി ബ്രാന്‍ഡുകളാണ് വിപണി പിടിച്ചടക്കാനായി ഹോട്ട് മാര്‍ക്കറ്റ് ഫോണുകള്‍ ഇറക്കിയത്

”ഹോട്ട് മാര്‍ക്കറ്റ്” എന്നത് എപ്പോഴും 15,000 രൂപയ്ക്കുള്ളിലെ സ്മാര്‍ട്ട് ഫോണുകളാണ്. ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഈ റേഞ്ച് ഫോണുകള്‍ക്ക് ഉള്ളതുകൊണ്ടാണ് ഹോട്ട് മാര്‍ക്കറ്റ് എന്നറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയില്‍ നിരവധി ബ്രാന്‍ഡുകളാണ് വിപണി പിടിച്ചടക്കാനായി ഈ റേഞ്ചില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ ഇവയില്‍ നല്ലത് ഏതെന്ന ചോദ്യമാണ് ഏവരെയും കുഴപ്പിക്കുന്നത്. പരസ്യങ്ങള്‍ മാത്രം കണ്ട് ഫോണ്‍ വാങ്ങുന്നവരും വലിയ ചതിയിലേയ്ക്കാകും ചെന്നുവീഴുക. നിലവിലെ മാര്‍ക്കറ്റില്‍ 15,000 രൂപയ്ക്കുള്ളിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഏതെന്ന് ഇവിടെ അറിയാം.

"</p

1. ഷവോമി റെഡ്മി നോട്ട് 5 പ്രോ
ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്ന്. പൂര്‍ണമായും മെറ്റല്‍ ഡിസൈനിലാണ് നോട്ട് 5 പ്രോയുടെ നിര്‍മാണം. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫേസ് അണ്‍ലോക്ക് സംവിധാനവും, ഡ്യുവല്‍ കാമറയും (12 മെഗാപിക്‌സല്‍ പിന്‍ കാമറ, 20 മെഗാപിക്‌സല്‍ മുന്‍ കാമറ) ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു. മുന്‍ ഷവോമി മോഡലുകളെ അപേക്ഷിച്ച് അത്യുഗ്രന്‍ ഡിസൈനാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍ (1.86 ജിഗാഹെര്‍ട്‌സ്) ഫോണിന് വേഗത നല്‍കുന്നു. 4000 മില്ലി ആംപെയറിന്റേതാണ് ബാറ്ററി ശേഷി.

വില
4 ജി.ബി റാം വേര്‍ഷന്‍ 13,999 രൂപ
4 ജി.ബി റാം വേര്‍ഷന്‍ 16,999 രൂപ

"</p

2. ഹുവാവേ ഹോണര്‍ 7 എക്‌സ്
ചൈനീസ് നിര്‍മാതാക്കളായ ഹോണറിന്റെ 7എക്‌സ് എന്ന പുതിയ മോഡലാണ് ശ്രേണിയിലെ മറ്റൊരു കരുത്തന്‍. അത്യുഗ്രന്‍ ബിള്‍ഡ് ക്വാളിറ്റിയും, കംപ്ലയിന്റ് കുറവുമാണ് ഹോണറിനെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 5.93 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ് (1080X2160 പിക്‌സല്‍സ് റെസലൂഷന്‍). 1.7 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സറും, 4 ജി.ബി റാമും ഫോണിന് കരുത്തു പകരുന്നുണ്ട്. 32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. 256 ജി.ബി വരെ ശേഷി ഉയര്‍ത്താം. 16 മെഗാപിക്‌സല്‍ ഇരട്ട പിന്‍ കാമറയും, 8 മെഗാപിക്‌സലിന്റെ സെല്‍ഫി കേന്ദ്രീകൃത മുന്‍ കാമറയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 7.0 ഒ.എസിലാണ് പ്രവര്‍ത്തനം. 3340 മില്ലീ ആംപെയറാണ് ബാറ്ററി ശേഷി.

വില
12,999 രൂപ

"</p

3. മോട്ടോ ജി5 പ്ലസ്
മോട്ടോറോളയുടെ സമീപകാലത്ത് പുറത്തിറക്കിയ മിഡ്‌റേഞ്ച് ഫോണുകളില്‍ ഏറ്റവും മികച്ചതെന്നു തന്നെ പറയാം. അത്യുഗ്രന്‍ ബില്‍ഡ് ക്വാളിറ്റിയും, വേഗതയും, മെറ്റല്‍ ഡിസൈനും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു. 5.5 ഇഞ്ച് ക്രിസ്പ് ഡിസ്‌പ്ലേയാണ് ജി5 ലുള്ളത്. 13 മെഗാപിക്‌സലിന്റെ പിന്‍ കാമറ ബെസ്റ്റ് ഇന്‍ ക്ലാസ് ആണെന്നു പറയാം. 8 മെഗാപിക്‌സലിന്റേതാണ് മുന്‍ കാമറ. ആന്‍ഡ്രോയിഡ് 7.1 ഒ.എസിലാണ് പ്രവര്‍ത്തനം. 3000 മില്ലീ ആംപെയര്‍ ബാറ്ററിയും, 2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസ്സറും ഫോണിലുണ്ട്. 4 ജി.ബിയുടെതാണ് റാം ശേഷി.

വില
12,999 ( 4 ജി.ബി റാം, 32 ജി.ബി മെമ്മറി)
15,999 ( 4 ജി.ബി റാം, 64 ജി.ബി മെമ്മറി)

"</p

4. ഷവോമി റെഡ്മി നോട്ട് 5
ചൈനീസ് നിര്‍മാതാക്കളായ റെഡ്മി നോട്ട് 5 പ്രോയുടെ കുഞ്ഞനുജന്‍ ആണ് ഈ മോഡലെന്നു പറയാം. തികച്ചും ഒരു ബഡ്ജറ്റ് ഫോണ്‍. ഡിസൈന്‍, ബാറ്ററി ശേഷി, ബിള്‍ഡ് ക്വാളിറ്റി എന്നിവയില്‍ വേറിട്ടവനാണ് റെഡ്മി നോട്ട് 5. ഒരു സമയത്ത് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണായി തന്നെ മാറിയിരുന്നു ഈ മോഡല്‍. 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2.5ഡി ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് കരുത്തേകുന്നു. 12 മെഗാപിക്‌സലിന്റേതാണ് പിന്‍ കാമറ. 128 ജി.ബി വരെ ഇറേണല്‍ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാനാകും. രണ്ട് മോഡലുകളില്‍ ഷവോമി റെഡ്മി നോട്ട് 5 ലഭ്യമാണ്.

വില
2 ജി.ബി റാം 9,999 രൂപ
3 ജി.ബി റാം 11,999 രൂപ

"</p

5. ഷവോമി എം.ഐ എ1
പുറത്തിറങ്ങിയിട്ട് ഏകദേശം ഒരുവര്‍ഷം ആയെങ്കിലും ഇപ്പോഴും വിപണിയില്‍ കരുത്തന്‍ തന്നെയാണ് ഷവോമിയുടെ ഈ മോഡല്‍. ശ്രേണിയില്‍വച്ച് മികച്ച കാമറയുള്ളത് ഈ മോഡലില്‍ തന്നെയെന്ന് പറയാം. 12 മെഗാപിക്‌സലിന്റേതാണ് പിന്‍ കാമറ. 5.50 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍ (1080ഃ1920 പിക്‌സല്‍സ് റെസലുഷന്‍) ഫോണിലുണ്ട്. 2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിന് വേഗത നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് 7.1.2 ഒ.എസ്സിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 3080 മില്ലീ ആംപെയര്‍ ബാറ്ററി ശേഷിയുണ്ട്. 4 ജി.ബിയാണ് റാമിന്റെ ശേഷി.

വില
13,999 രൂപ

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍