UPDATES

സയന്‍സ്/ടെക്നോളജി

ഈ ഡിസംബറില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നുണ്ടോ? മികച്ച മോഡലുകളെ പരിചയപ്പെടാം

2018 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച മോഡലുകളെ പരിചയപ്പെടുത്തുകയാണ് അഴിമുഖത്തിലൂടെ

2018 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ ഉത്സവകാലമായിരുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ മുതല്‍ ചൈനീസ് ബ്രാന്‍ഡ് വരെ അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയ വര്‍ഷം. കുറഞ്ഞ ബജറ്റില്‍ അത്യുഗ്രന്‍ സവിശേഷതകളുമായെത്തിയ പല മോഡലുകളും നമ്മെ വിസ്മയിപ്പിച്ചു. 2018 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച മോഡലുകളെ പരിചയപ്പെടുത്തുകയാണ് അഴിമുഖത്തിലൂടെ.

ഇനി പറയുന്ന മോഡലുകളെല്ലാം സാങ്കേതികമായി മികച്ചതും ബജറ്റില്‍ ഒതുങ്ങുന്നതുമായ മോഡലുകളാണ്. വിപണിയില്‍ ഈ മോഡലുകള്‍ തമ്മില്‍ കടുത്ത മത്സരവുമായിരുന്നു. അതുകൊണ്ടുതന്നെ ഇവയെ കൃത്യമായി നിരീക്ഷിച്ചാണ് റിവ്യു തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലാ മോഡലുകള്‍ക്കും ഇരട്ട പിന്‍ കാമറയുണ്ടെന്ന പ്രത്യേകത ശ്രദ്ധിക്കുമല്ലോ…

റിയല്‍മി യു വണ്‍

2350X1080 പിക്‌സല്‍ റെസലൂഷനുള്ള 6.3 ഇഞ്ച് എച്ച്.ഡി.ഐ.പി.എസ് ഡിസ്‌പ്ലേയോടെത്തിയ കരുത്തന്‍ മോഡലാണ് റിയല്‍മി യു വണ്‍. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. 3 ജി.ബി റാം, 32 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിനു കരുത്തേകുന്നുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഒറിയോ അധിഷ്ഠിതമായാണ് പ്രവര്‍ത്തനം. പിന്നില്‍ 13,2 മെഗാപിക്‌സല്‍ സെന്‍സറുകളുള്ള ഇരട്ട കാമറകളാണുള്ളത്. മുന്നിലാകട്ടെ 25 മെഗാപിക്‌സലിന്റെ അത്യുഗ്രന്‍ സെല്‍ഫി കാമറയുമുണ്ട്. 3,500 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണിലുണ്ട്.

റെഡ്മി നോട്ട് 6 പ്രോ

ഡിസ്‌പ്ലേ നോച്ചുമായി അടുത്തിടെ പുറത്തിറങ്ങിയ നോട്ട്6 പ്രോയെ ആര്‍ക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ… നോട്ട് സീരീസിലെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 6 പ്രോയില്‍ 6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണുള്ളത്. കരുത്തന്‍ പ്രോസസ്സറും 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനെ കരുത്തനാക്കുന്നു. 12,5 മെഗാപിക്‌സലിന്റെ ഇരട്ട കാമറയും 20,2 മെഗാപിക്‌സലുകളുടെ ഇരട്ട മുന്‍ കാമറയും ഫോണിലുണ്ട്. 4,000 മില്ലി ആംപയറാണ് ബാറ്ററി ശേഷി.

വിവോ വി9

വിവോയുടെ ഏറ്റവും മികച്ച ബജറ്റ് ഫോണ്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മോഡലാണ് വി9. കരുുത്തിലും കാമറ ക്വാളിറ്റിയിലും മികവ് പുലര്‍ത്തുന്നുണ്ട്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ കരുത്തുത്തുറ്റതാക്കുന്നു. 4 ജി.ബിയുടേതാണ് റാം ശേഷി. 16,5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ കാമറയും 24 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയുമുണ്ട്. ബാറ്ററി ശേഷി 3,260 മില്ലി ആംപയര്‍.

റിയല്‍മി 2 പ്രോ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസപ്ലേയോടൊപ്പം കര്‍വ്ഡ് ഗ്ലാസും ഘടിപ്പിച്ചിട്ടുണ്ട്. 4 ജി.ബിയാണ് ഏറ്റവും കുറഞ്ഞ റാം ശേഷി. 6,8 ജി.ബി റാം മോഡലുകളില്‍ ഫോണ്‍ ലഭിക്കും. 16,2 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ കാമറയും 16 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ഫോണിലുണ്ട്. 3,500 മില്ലി ആംപയറാണ് ബാറ്ററി ശേഷി.

സാംസംഗ് ഗ്യാലക്‌സി ഓണ്‍ 8 2018

6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ മോഡലിനെ വ്യത്യസ്തമാക്കുന്ന ഘടകം. ഒപ്പം 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് രൂപഭംഗി നല്‍കുന്നു. 4 ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തന്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. 8.0 ഒാറിയോ ഓ.എസിലാണ് പ്രവര്‍ത്തനം. 16,5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍ കാമറയും 16 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ഫോണിലുണ്ട്. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍