UPDATES

സയന്‍സ്/ടെക്നോളജി

30,000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പരമാവധി ഉള്‍ക്കാള്ളിച്ച് നിര്‍മിച്ച മോഡലാണ് ഹോണര്‍ വ്യൂ 10

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പോലെത്തന്നെ വിപണി സാധ്യത കൂടുതലുള്ള മേഖലയാണ് 30,000 രൂപയുടെ ശ്രേണി. കരുത്തും ഭംഗിയും ഗാംഭീര്യവും ഒത്തിണങ്ങിയ ശ്രേണിയായതു കൊണ്ടുതന്നെ ആവശ്യക്കാരും ഏറെയാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും നിരവധി വിദേശ കമ്പനികളും തങ്ങളുടെ മോഡലുകള്‍ ഈ വിഭാഗത്തില്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സവിശേഷതകള്‍ നോക്കി ആവശ്യമായവ തിരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ മികച്ച മൂന്ന് മോഡലുകളെ പരിചയപ്പെടുത്തുകയാണ്.

ഹോണര്‍ വ്യൂ 10 

ചൈനീസ് ടെക് ഭീമന്‍മാരായ ഹുവാവേയുടെ ബ്രാന്‍ഡാണ് ഹോണര്‍. ഇറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാം തന്നെ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ആവശ്യക്കാരും നാള്‍ക്കുനാള്‍ ഏറുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പരമാവധി ഉള്‍ക്കാള്ളിച്ച് നിര്‍മിച്ച മോഡലാണ് വ്യൂ 10. ഡിസ്‌പ്ലേ ശേഷിയും ഹാര്‍ഡ് വെയര്‍ ശേഷിയും സോഫ്റ്റ് വെയര്‍ ശേഷിയും ഒരുപോലെ മികച്ചതാണ്. ചുരുക്കി പറഞ്ഞാല്‍ സകലകലാവല്ലഭന്‍.

ആന്‍ഡ്രോയിഡ് ഒറിയോ 8.0 അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മോഡലില്‍ 1.8 ജിഗാഹെര്‍ട്‌സ് കിരിന്‍ ഒക്ടാകോര്‍ 970 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 6 ജി.ബി റാം ഫോണിനെ കരുത്തനാക്കുന്നു. 128 ജി.ബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. പിന്‍ കാമറ 16 മെഗാപിക്‌സലും മുന്‍ കാമറ 13 മെഗാപിക്‌സലിന്റേതുമാണ്. 3750 മില്ലി ആംപെയര്‍ ബാറ്ററി കരുത്തുമുണ്ട്.വില – 29,999/-നോക്കിയ 8 

ഭംഗിയില്‍ വില്ലനാണ് നോക്കിയ 8. മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് സ്ലീക്ക് ഡിസൈനാണ് നോക്കിയ 8 ലുള്ളത്. ഒപ്പം ഫ്‌ളൂയിഡ് സോഫ്‌റ്റ്വെയറും ഫോണിനെ വ്യത്യസ്തമാക്കുന്നു. സീയിസ് കരുത്തു പകരുന്ന കാമറകളും എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഡിസ്‌പ്ലേ ക്വാളിറ്റിയു ബാറ്ററി ബാക്കപ്പിലും ഉപയോക്താക്കള്‍ സംതൃപ്തരാണ്.

5.3 ഇഞ്ച് ഡിസ്‌പ്ലേ 1440X2560 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു. 1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സറും 4 ജി.ബി റാമുമാണ് ഫോണിന് കരുത്തു പകരുന്നത്. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. പിന്‍ കാമറയും മുന്‍ കാമറയും 13 മെഗാപിക്‌സലിന്റേത് തന്നെയാണ്. പോളിഷ്ഡ് ബ്ലു, ടെംപേര്‍ഡ് ബ്ലു, സ്റ്റീല്‍, പോളീഷ്ഡ് കൂപ്പര്‍ എന്നീ നിറഭേദങ്ങളില്‍ നോക്കിയ 8 ലഭിക്കും. വില- 28,000/-

മോട്ടോ സെഡ്2 പ്ലേ

മോട്ടോയുടെ മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായാണ് സെഡ്2 പ്ലേയിനെ വിലയിരുത്തുന്നത്. വില കുറവും മികച്ച കരുത്തുമാണ് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്പ്‌സെറ്റ് ഫോണിന് വേഗത നല്‍കുന്നുണ്ട്. മികച്ച ബാറ്ററി കരുത്തും ഫ്‌ളാഗ്ഷിപ്പ് ലെവല്‍ പെര്‍ഫോമന്‍സും സെഡ്2 പ്ലേ അവകാശപ്പെടുന്നുണ്ട്.

5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 4 ജി.ബിയാണ് റാം ശേഷി. 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. പിന്‍ കാമറ 12 മെഗാപിക്‌സലിന്റെതും മുന്‍ കാമറ 5 മെഗാപിക്‌സലിന്റേതുമാണ്. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടിലാണ് പ്രവര്‍ത്തനം 3000 മില്ലീ ആംപെയറാണ് ബാറ്ററി കരുത്ത്. വില – 18,999/-

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍