UPDATES

സയന്‍സ്/ടെക്നോളജി

ജെ.ബി.എൽ സിനിമ; നിങ്ങളുടെ ടി.വിയ്ക്കായുള്ള മികച്ച സൗണ്ട്ബാർ

ഹോംതീയറ്ററിനായി സ്ഥലപരിമിതിയുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ് സൗണ്ട് ബാറുകൾ. സറൌണ്ട് ശബ്ദം കിട്ടില്ലെന്ന പോരായ്മയൊഴിച്ചാൽ സൗണ്ട്ബാർ കിടിലനാണ്. ടിവിയിൽ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദം അതേ മിഴിവോടെയും സാമാന്യം ബാസും ട്രബിളും ചേർത്തും സൗണ്ട്ബാറിലൂടെ അനുഭവിക്കാനാകും. സൗണ്ട്ബാറിന് നിരവധി ആവശ്യക്കാരാണ് ഇന്നുള്ളത്. അതു മനസ്സിലാക്കി നിരവധി ഇലക്ട്രോണിക് കമ്പനികൾ സൗണ്ട്ബാറുകൾ പുറത്തിറക്കുന്നുണ്ട്. പലരും വില കുറച്ചും വിൽക്കുന്നുണ്ട്. എന്നാൽ വാങ്ങുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

വാങ്ങിച്ചശേഷം പിന്നെ വിഷമിക്കേണ്ടെങ്കിൽ എപ്പോഴും ബ്രാൻഡഡ് സൗണ്ട്ബാർ വാങ്ങുന്നതാകും നല്ലത്. അൽപ്പം വില കൂടിയാലും മികച്ച ക്വാളിറ്റിയും കൂടാതെ സാമാന്യം നല്ല സർവീസിംഗും ബ്രാൻഡഡ് സൗണ്ട്ബാറുകൾക്കുണ്ട്. ബ്രാൻഡഡ് സൗണ്ട്ബാറുകളിൽ ഇന്ന് മികച്ച് നിൽക്കുന്ന മോഡലാണ് ജെ.ബി.എൽ സിനിമ SB450 എന്ന മോഡൽ. ഇന്ന് വിപണിയിലുള്ളതിൽ നിങ്ങളുടെ ടി.വിയ്ക്കായുള്ള മികച്ച സൗണ്ട്ബാർ എന്നുതന്നെ പറയാം ഇവനെ.

മോഡലാണ് ജെ.ബി.എൽ സിനിമ SB450 സവിശേഷതകൾ

നിങ്ങൾക്കെല്ലാം അറിയാവുന്നപോലെ മികച്ച ക്വാളിറ്റി സ്പീക്കറുകൾ നിർമിക്കുന്നതിൽ അഗ്രഗണ്യരാണ് ജെ.ബി.എൽ. ബ്ലൂടൂത്ത് കണക്ടീവിറ്റി, 4കെ സപ്പോർട്ടിംഗ് എന്നിവ മോഡലിലുണ്ട്. ബ്ലൂടൂത്തിനായി പ്രത്യേക കീ റിമോട്ടിലുണ്ട്. മാത്രമല്ല മറ്റ് ബ്ലൂടൂത്ത് സ്പീക്കറുമായി ബന്ധിപ്പിക്കാനും ഈ മോഡലിലൂടെ കഴിയും.

മോഡലിനൊപ്പം വരുന്ന വയർലെസ് സബ്ഊഫർ അത്യുഗ്രൻ ബാസ് നൽകും. ഇതിനായി 8 ഇഞ്ച് ഊഫറാണ് ഘടിപ്പിച്ചിരിക്കുന്നത്. 200 വാട്ടാണ് സബ്ഊഫർ കരുത്ത്. മറ്റ് സ്പീക്കറുകളും ചേർത്ത് ആകെ 440 വാട്ട്സാണ് പവർ. ബ്ലൂടൂത്തിൽ നിന്നും ഞൊടിയിടയിൽ മറ്റ് കണക്ടീവിറ്റി സംവിധാനത്തിലേയ്ക്ക് മാറുന്നതിന് ജെ.ബി.എൽ സൌണ്ട് ഷിഫ്റ്റിംഗ് സംവിധാനമുണ്ട്. വില – 39,999 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍