UPDATES

സയന്‍സ്/ടെക്നോളജി

ബെയര്‍ ഡൈനാമിക് കാണാൻ സിംപിളാണ്.. പെർഫോമൻസാകട്ടെ പവർഫുളും!

സാമാന്യം ഭേദപ്പെട്ട വിലയ്ക്ക് അത്യുഗ്രന്‍ ഹെഡ്‌ഫോണ്‍ അതാണ് ബെയര്‍ ഡൈനാമികിന്റെ പ്രത്യേകത.

ഹെഡ്‌ഫോണുകളുടെ നീണ്ട നിരയാണ് ഇന്ന് വിപണിയിലുള്ളത്. ഏത് വിലയ്ക്കു നോക്കിയാലും നൂറുകണക്കിന് ബ്രാന്‍ഡും കാണും. അതുകൊണ്ടുതന്നെ മികച്ച മോഡല്‍ തെരഞ്ഞെടുക്കുകയെന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്. ഇവിടെയാണ് ബെയര്‍ ഡൈനാമിക് ഹെഡ്‌ഫോണുകളുടെ പ്രാധാന്യമേറുന്നത്. സാമാന്യം ഭേദപ്പെട്ട വിലയ്ക്ക് അത്യുഗ്രന്‍ ഹെഡ്‌ഫോണ്‍ അതാണ് ബെയര്‍ ഡൈനാമികിന്റെ പ്രത്യേകത.

ബെയര്‍ ഡൈനാമികിനെപ്പറ്റി അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. കാണാന്‍ സിംപിളാണെങ്കിലും പ്രവര്‍ത്തനം പവര്‍ഫുളാണ്. ബെയര്‍ ഡൈനാമിക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലാണ് ബീറ്റ് ബേഡ്. തികച്ചും ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹെഡ്‌ഫോണ്‍. 2,199 രൂപയ്ക്കാണ് ഈ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചത്.

സവിശേതഷകള്‍

ബിള്‍ഡ് ക്വാളിറ്റിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്താത്ത ജര്‍മന്‍ കമ്പനിയാണ് ബെയര്‍ ഡൈനാമിക്. ഈ മോഡലിലും അതു കാണാം. അത്യുഗ്രന്‍ സൗണ്ട് ക്വാളിറ്റിയാണ് ബീറ്റ് ബേഡിന്റേത്. ചെവിയ്ക്കുള്ളില്‍ ഘടിപ്പിക്കുന്ന രീതിയിലാണ് നിര്‍മാണം. രണ്ടു ജോഡി ഇയര്‍ ടിപ്പുകളും ഹെഡ് ഫോണിനൊപ്പം ലഭിക്കും. 9എം.എം ഡൈനാമിക് ഡ്രൈവറുകളാണ് ഹെഡ്‌ഫോണിലുള്ളത്. പ്ലാസ്റ്റിക് കാസ്റ്റിംഗ് കംഫര്‍ട്ടബിള്‍ ഫിറ്റ് വാഗ്ദാനം നല്‍കുന്നു. മൈക്രാഫോണ്‍ ഘടിപ്പിച്ചിട്ടില്ല.

പെര്‍ഫോമന്‍സ്

പവര്‍ഫുള്‍ ബാസാണ് ബെയര്‍ ഡൈനാമിക് ബീറ്റ് ബേഡിലുള്ളത്. ചെറിയ ശബ്ദം പോലും മിഴിവോടെ കേള്‍ക്കാനാകും. സ്പീക്കറുകള്‍ റെസ്‌പോണ്‍സീവാണ്. ബീറ്റ് കൂടിയ സംഗീതം മുഴുവന്‍ ശബ്ദത്തില്‍ കേള്‍ക്കുമ്പോഴും പതര്‍ച്ചയില്ല. വീ-ഷെയിപ്പ്ഡ് ഹീയറിംഗ് ആംഗിള്‍ സറൗണ്ട് ശബ്ദത്തെ കൃത്യമായി ചെവികളിലെത്തിക്കും.

കുറവുകള്‍

  • മൈക്രോഫോണ്‍ ഇല്ല
  • സൗണ്ട് സ്റ്റേജില്‍ പോരായ്മയുണ്ട്
  • പ്ലാസ്റ്റിക് കേസിംഗ്‌
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍