UPDATES

സയന്‍സ്/ടെക്നോളജി

ഇരട്ട കാമറയും ക്യുവര്‍ട്ടി കീപാഡുമായി ബ്ലാക്ക്‌ബെറി കീ2

ബ്ലാക്ക്‌ബെറിയുടെ ആദ്യ ഇരട്ട കാമറാ ഫോണ്‍ എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്

ആപ്പിള്‍ ഐഫോണ്‍ പോലെത്തന്നെ ഒരു കാലത്ത് പ്രൗഢിയുടെ പ്രതീകമായിരുന്നു ബ്ലാക്ക്‌ബെറി ഫോണുകള്‍. ആന്‍ഡ്രോയിഡിന്റെയും ടച്ച് ഫോണുകളുടെയും വരവ് പിന്നീട് ബ്ലാക്ക്‌ബെറി വിപണിയെ പിന്നോട്ടാഴ്ത്തി. എന്നാലും ബ്ലാക്ക്‌ബെറിയുടെ സ്വകാര്യ അഹങ്കാരമായ ക്യുവെര്‍ട്ടി കീപാഡിനെ വിട്ടുകളിക്കാന്‍ കമ്പനി ഉദ്ദേശിച്ചിരുന്നില്ല. കാലത്തിനൊത്ത് മറ്റുചില മാറ്റമൊക്കെ വരുത്തി വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനിക്കായി. ഇപ്പോഴിതാ ഇരട്ട കാമറയും ഉള്‍ക്കൊള്ളിച്ച് പുതിയ മോഡല്‍ എത്തുകയാണ് ‘ബ്ലാക്ക്‌ബെറി കീ2’.

രൂപഘടനയിലാതെ മാറ്റം വരുത്തിയാണ് പുതിയ മോഡലിന്റെ വരവ്. ഒപ്പം ബ്ലാക്ക്‌ബെറിയുടെ ആദ്യ ഇരട്ട കാമറാ ഫോണ്‍ എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. സീരിസ് 7 അലുമിനിയം അലോയ് ഫ്രെയിമിലാണ് നിര്‍മാണം. പിന്നിലായി ഡയമണ്ട് ഗ്രിപ്പ് പാനലുമുണ്ട്. രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കീ 2 മോഡലില്‍ കമ്പനി അവകാശപ്പെടുന്നത്. ക്യുവര്‍ട്ടി കീബോര്‍ട് പഴയ വിന്റേജ് ലുക്ക് നല്‍കുന്നുണ്ട്. പുതിയ ചില ഷോട്ട്കട്ട് കീകള്‍ കൂടി കീപാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് കീ 2 പ്രവര്‍ത്തിക്കുന്നത്. 4.5 അഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ 1080X1620 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു. 24 ബിറ്റ് കളര്‍ ഡെപ്ത്തുമുണ്ട്. 3:2 ആണ് ആസ്‌പെക്ട് റേഷ്യോ. 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസ്സറും ഒപ്പം 6 ജി.ബി റാമും ഫോണിന് കരുത്തേകും. 64 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി. എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 128 ജി.ബി വരെ ഉയര്‍ത്താനാകും.

രണ്ട് സിം കാര്‍ഡിലും 4ജി എല്‍.റ്റി.ഇ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്, ഗ്ലോണാസ്, ബയ്‌ഡോ, എന്‍.എഫ്.സി, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് ടൈപ്പ് സി യു.എസ്.ബി പോര്‍ട്ട് എന്നീ കണക്ടീവിറ്റി ഓപ്ഷന്‍സും ഫോണിലുണ്ട്. ഒപ്പം ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലോമീറ്റര്‍, ഗ്രയോസ്‌കോപ്പ്, ഹാള്‍ ഇഫക്ട് എന്നീ സെന്‍സറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 3500 മില്ലീ ആംപെയറാണ് ബാറ്ററി കരുത്ത്. രണ്ടു ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കീ 2 മോഡലില്‍ കമ്പനി അവകാശപ്പെടുന്നത്.

കാമറ സവിശേഷതകള്‍
ബ്ലാക്ക്‌ബെറി കീ2 ല്‍ കാമറാ ശേഷി മികച്ചതാണ്. 12 മെഗാപിക്‌സലിന്റെ ഹൊറിസോണ്ടല്‍ ഇരട്ട പിന്‍ കാമറയാണ് പിന്നിലുള്ളത്. ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ളാഷ്, എച്ച്.ഡി റെക്കോര്‍ഡിംഗ്, 30 ഫ്രെയിംസ് പെര്‍ സെക്കന്റില്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നീ സവിശേഷതള്‍ ഉള്‍ക്കൊള്ളിച്ചതാണ് കാമറ. 8 മെഗാപിക്‌സലിന്റെ ഫിക്‌സഡ് ഫോക്കസ് മുന്‍ കാമറയും ഫോണിനുണ്ട്. ഫുള്‍ എച്ച്.ഡി റെക്കോര്‍ഡിംഗിന് കഴിവുള്ളതാണ് മുന്‍ കാമറ.
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍