UPDATES

സയന്‍സ്/ടെക്നോളജി

ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുന്നുണ്ടോ? മികച്ചത് തിരഞ്ഞെടുക്കാം

സ്പീക്കർ നിർമാതാക്കളിൽ പ്രമുഖരായ ജെ.ബി.എല്ലിൻറെ ഗോ മോഡലാണ് 2000 രൂപയിൽ താഴെയുള്ള ബ്ലൂടൂത്ത് സ്പീക്കറുകളുടെ തലൈവൻ.

സംഗീത പ്രേമികളുടെ ഇഷ്ട ഗാഡ്ജറ്റാണിപ്പോൾ ബ്ലൂടൂത്ത് സ്പീക്കറുകൾ. എവിടെയും ഏതു സമയത്തും ഈസിയായി കൊണ്ടുനടക്കാം എന്നതു തന്നെയാണ് ബ്ലൂടൂത്ത് സ്പീക്കറുകളെ ജനകീയമാക്കിയത്. ചാർജ് ചെയ്യുകയും, മൊബൈലിലെ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കുകയും ചെയ്താൽ സംഗീതത്തെ ഏതു സമയത്തും നിങ്ങൾക്ക് ആസ്വദിക്കാം. വിലയും കുറവ്. പോക്കറ്റിൽ കൊണ്ടു നടക്കാവുന്നത് മുതൽ സാമാന്യം വലിപ്പമുള്ള ബ്ലൂടൂത്ത് സ്പീക്കറുകൾ വരെ ഇപ്പോൾ വിപണിയിലുണ്ട്.

വലിപ്പത്തിനൊപ്പം വ്യത്യസ്ത ആകൃതിയിലും ബ്ലൂടൂത്ത് സ്പീക്കറുകൾ ലഭ്യമാണ്. ഓൺലൈൻ ഷോപ്പംഗ് പോർട്ടലുകളാണ് ഇവയുടെ പ്രധാന വിപണന കേന്ദ്രം. നിരവധി ചൈനീസ് മോഡലുകളും വിപണിയിലുണ്ട്. അതുകൊണ്ടു തന്നെ ശരിയായത് തിരഞ്ഞെടുക്കുക പ്രയാസമാകും. നിലവിൽ വിപണിയിൽ ലഭ്യമായ ബഡ്ജറ്റിനൊത്ത മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ ഏതൊക്കെയെന്ന് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

 

2000 രൂപയ്ക്ക് താഴെ

 

ജെ.ബി.എൽ ഗോ

 

സ്പീക്കർ നിർമാതാക്കളിൽ പ്രമുഖരായ ജെ.ബി.എല്ലിൻറെ ഗോ മോഡലാണ് 2000 രൂപയിൽ താഴെയുള്ള ബ്ലൂടൂത്ത് സ്പീക്കറുകളുടെ തലൈവൻ. ശ്രേണിയിലെ വളരെ ഉച്ചത്തിലുള്ളതും ഒപ്പം വ്യക്തതയുള്ളതുമായ സംഗീതം നിങ്ങൾക്ക് ഈ മോഡലിലൂടെ ലഭിക്കും എന്നുറപ്പ്. ഫോൺ വിളിയ്ക്കാനായി ഇൻ-ബിൾട്ട് മൈക്രോഫോണുമുണ്ട്. 5 മണിക്കൂറാണ് ബാറ്ററി ബാക്കപ്പ്. 158 ഗ്രാം മാത്രമാണ് ഭാരം. വില – 1,800 രൂപ (എം.ആർ.പി – 2,699 രൂപ)

 

ലോഗ്ടെക്ക് എക്സ് 50

 

ഇലക്ട്രോണിക് നിർമാതാക്കളായ ലോഗ്ടെക്കിൻറെ എക്സ് 50 മോഡലാണ് ശ്രേണിയിലെ മറ്റൊരു കരുത്തൻ. സ്ലീക്ക് ഡിസൈൻ മോഡലായ എക്സ് 50ക്ക് നിരവധി ആരാധകരുണ്ട്. മൂന്ന് വാട്ട് വരെ ശബ്ദം പ്രതിനിധാനം ചെയ്യും. 750 മില്ലി ആംപെയർ ബാറ്ററി 5 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് വാഗ്ദാനം നൽകുന്നുണ്ട്. 142 ഗ്രാമാണ് ഭാരം. വില – 1,300 (എം.ആർ.പി – 2,495 രൂപ)

 

5000 രൂപയിൽ താഴെ

ജെ.ബി.എൽ ഫ്ലിപ്പ് ബാക്ക് എഡിഷൻ

ജെ.ബി.എല്ലിൻറെ ഫ്ലിപ്പ് ബാക്ക് എഡിഷനാണ് 5000 രൂപയ്ക്ക് താഴെയുള്ള ബ്ലൂടൂത്ത് സ്പീക്കറുകളിൽ പ്രമുഖൻ. ബാസ്സിനായി പ്രത്യേകം സംവിധാനം ഈ മോഡലിലുണ്ട്. ചെറിയ ശബ്ദം പോലും വ്യക്തതയോടെ കേൾക്കാൻ ഈ മോഡൽ നിങ്ങളെ സഹായിക്കും. ഇക്കോ, നോയിസ് ക്യാൻസലേഷനായി ഇൻ-ബിൾട്ട് മൈക്രോഫോൺ ഈ മോഡലിലുണ്ട്. 12 വാട്ട് ശബ്ദമാണ് ജെ.ബി.എൽ ഫ്ലിപ്പ് ബാക്ക് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. 5 മണിക്കൂറാണ് ബാറ്ററി ബാക്കപ്പ്. വില –  3,500 രൂപ

 

യു.ഇ റോൾ 2

 

അൾട്ടിമേറ്റ് ഇയേർസ് റോൾ 2 എന്നാണ് മോഡലിൻറെ പേര്. നിരവധി സവിശേഷതകളാലും ഡിസൈൻ കൊണ്ടും ആരാധകർ ഏറെയുണ്ട് ഈ മോഡലിന്. ഐ.പി 7 സർട്ടിഫൈഡ് വാട്ടർ റെസിസ്റ്റൻസുള്ള ബ്ലൂടൂത്ത് സ്പീക്കറാണിത്. 9 മണിക്കൂറിൻറെ ബാറ്ററി ബാക്കപ്പുമുണ്ട്. ഒരേസമയം രണ്ട് ബ്ലൂടൂത്ത് ഡിവൈസുകൾ ബന്ധിപ്പിക്കാം എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. 330 ഗ്രാമാണ് ഭാരം. വില – 3,500 രൂപ (എം.ആർ.പി – 8,495 രൂപ)

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍