UPDATES

സയന്‍സ്/ടെക്നോളജി

ശബ്ദത്തിലൂടെ മാന്ത്രികത സൃഷ്ടിക്കാന്‍ ബോസ് ഗ്ലാസ്

ഒരു തരത്തിലുള്ള ലെന്‍സുകളോ, ക്യാമറയോ ബോസ് എ.ആര്‍ ഗ്ലാസിലില്ല എന്നതാണ് ഇതിന്റെ പ്രത്യേകത

ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ നിര്‍മിക്കുന്നതിനുള്ള പണിപ്പുരയിലാണ് പ്രമുഖ സ്പീക്കര്‍ നിര്‍മാതാക്കളായ ബോസ് ഇലക്ട്രോണിക്‌സ്. എന്നാല്‍ ഗൂഗിള്‍ ഗ്ലാസിനും, ഇന്റലിന്റെ വൗണ്ട് ഗ്ലാസില്‍ നിന്നും വ്യത്യസ്തമായി ശബ്ദത്തിന് അതീവ പ്രാധാന്യം നല്‍കിയാണ് ബോസ് എ.ആര്‍ ഗ്ലാസ് നിര്‍മിക്കുന്നത്. പ്രമുഖ സ്പീക്കര്‍ നിര്‍മാതാക്കളായ ബോസ് ഇലക്‌ട്രോണിക്‌സ് ശബ്ദത്തിന് പ്രാധാന്യം നല്‍കിയില്ലെങ്കിലേ അതിശയമുള്ളൂ.

ഹോം തീയേറ്റര്‍, ബ്ലൂടൂത്ത് സ്പീക്കര്‍, ഹെഡ്‌സെറ്റ് എന്നിവ നിര്‍മിക്കുന്നതില്‍ അതികായന്‍മാരാണ് ബോസ്. ശബ്ദമികവ് എടുത്ത് പറയേണ്ടവയാണ്. മറ്റ് ബ്രാന്‍ഡുകള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകളില്‍ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ ശബ്ദത്തിലൂടെ വ്യത്യസ്തമാകാനാണ് ബോസ് ഒരുങ്ങുന്നത്. ഇതിനായി ഓഗ്‌മെന്റഡ് റിയാലിറ്റി പിന്തുണയോടുള്ള ഒരു ജോടി പ്രോട്ടോ ടൈപ്പ് ഗ്ലാസുകള്‍ ബോസ് ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു.

ഗ്ലാസുകളുടെ ഇരു കാതുകളിലും ശബ്ദമാന്ത്രികം സൃഷ്ടിക്കാനെന്നോണം അക്വസ്റ്റിക്‌സ് പാക്കേജും കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ ദൃശ്യങ്ങളെക്കാള്‍ ഉപരി ശബ്ദങ്ങളിലൂടെ നിങ്ങളെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോകാന്‍ ബോസിന് കഴിയും. തങ്ങള്‍ പുതുതായി നിര്‍മിക്കാന്‍ ഒരുങ്ങുന്ന എ.ആര്‍ ഗ്ലാസിലെ അതേ ടെക്‌നോളജി ഹെഡ്‌ഫോണുകളിലും, ഹെല്‍മറ്റിലുമെല്ലാം ഘടിപ്പിക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. 5 മില്ല്യണ്‍ ഡോളറിന്റെതാണ് പദ്ധതി.

എല്ലാം ചെവിയിലെത്തിക്കും
നിങ്ങള്‍ താജ്മഹലിന്റെ മുന്നില്‍ നില്‍ക്കുകയാണെന്നിരിക്കട്ടെ. ബോസിന്റെ എ.ആര്‍ കണ്ണട ഒന്നെടുത്ത് വെയ്ക്കുക. ഉടന്‍ നിങ്ങളുടെ ചെവിയല്‍ താജ്മഹലിന്റെ വിവരങ്ങള്‍ എത്തും. ചരിത്രം, നിര്‍മാണ രീതികള്‍, താജ്മഹലിനെപ്പറ്റി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങള്‍ അങ്ങനെ അങ്ങനെ…. എടുത്തു പറയേണ്ട പ്രധാന പ്രത്യേകത ഒരു തരത്തിലുള്ള ലെന്‍സുകളോ, ക്യാമറയോ ബോസ് എ.ആര്‍ ഗ്ലാസിലില്ല എന്നതാണ്. പിന്നെ എങ്ങനെയാകും ഇതിന്റെ പ്രവര്‍ത്തനം എന്നല്ലേ…. ലോക്കേഷന്‍ അറിയാനായി ജി.പിഎസ് കണക്ടിവിറ്റി ഗ്ലാസിലുണ്ട്. ഇതിലൂടെ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം ബോസ് ഗ്ലാസ് തനിയെ സ്‌കാന്‍ ചെയ്യും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍