UPDATES

സയന്‍സ്/ടെക്നോളജി

5,999 രൂപയ്ക്ക് ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഇന്‍ഫിനിക്‌സ്

വിലക്കുറവില്‍ ഒതുങ്ങുന്നില്ല സ്മാര്‍ട്ട് 2. കിടിലന്‍ ഫീച്ചറുകളും ഫോണിലുണ്ട്.

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി കൈയ്യാളുന്ന ഷവോമി, ഹുവായ്, സാംസംഗ് എന്നീ ബ്രാന്‍ഡുകള്‍ക്ക് ഭീഷണിയായി ഇന്‍ഫിനിക്‌സിന്റെ പുതിയൊരു മോഡല്‍ എത്തുന്നു. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 2 എന്നാണ് മോഡലിന്റെ പേര്. 5,999 രൂപ മാത്രം വിലമതിക്കുന്ന ഈ മോഡല്‍ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളിലെ ഏറ്റവും വിലകുറഞ്ഞവന്‍ എന്നുതന്നെ പറയാം. വിലക്കുറവില്‍ ഒതുങ്ങുന്നില്ല സ്മാര്‍ട്ട് 2. കിടിലന്‍ ഫീച്ചറുകളും ഫോണിലുണ്ട്.

എന്‍ട്രി ലെവല്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 2 പൂര്‍ണമായി പ്ലാസ്റ്റിക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു കൈയ്യില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. കറുപ്പ്, നീല, ചുമപ്പ്, ഗോള്‍ഡ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. രണ്ട് നാനോ സിം സ്ലോട്ടും ഒരു മെമ്മറി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്. പിന്‍ കാമറയ്‌ക്കൊപ്പം ഇരട്ട ഫ്ലാഷും ഘടിപ്പിച്ചിരിക്കുന്നു. രണ്ട് സിം കാര്‍ഡ് സ്ലോട്ടിലും 4ജി വോള്‍ട്ട് പ്രവര്‍ത്തിക്കും.

സ്മാര്‍ട്ട് 2 സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ടിതമായാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്വാഡ്‌കോര്‍ മീഡിയാടെക്ക് പ്രോസസ്സര്‍ 1.5 ജിഗാഹെര്‍ട്‌സ് സ്പീഡ് വാഗ്ദാനം നല്‍കുന്നുണ്ട്. 2ജി.ബി, 3ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 5.45 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേ 720X1440 പിക്‌സല്‍സ് റെസലൂഷനും വാഗ്ദാനം നല്‍കുന്നുണ്ട്. 18:9 ആണ് ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ. 3,050 മില്ലി ആംപെയറിന്റെ ബാറ്ററിയും ഫോണിലുണ്ട്. 13 മെഗാപിക്‌സലിന്റെ കാമറയാണ് പിന്നിലുള്ളത്. മുന്നില്‍ 8 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയുമുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍