UPDATES

സയന്‍സ്/ടെക്നോളജി

ആന്‍ഡ്രോയിഡ് 9 കരുത്തില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ എത്തുന്നു

ഗൂഗിള്‍ പിക്‌സല്‍ 3, പിക്‌സല്‍ 3XL എന്നിവയാണ് പുതിയ മോഡലുകള്‍.

പ്യുവര്‍ ആന്‍ഡ്രോയിഡ് എക്‌സ്പീരിയന്‍സ് ആസ്വദിക്കണമെങ്കില്‍ അത് ഗൂഗിളിന്റെ സ്വന്തം പിക്‌സല്‍ ഫോണുകളില്‍ വേണം. അത്യുഗ്രന്‍ ലാഗ് ഫ്രീ പെര്‍ഫോമന്‍സും സ്മൂത്ത് ഉപയോഗവുമാണ് പിക്‌സല്‍ ഫോണുകളുടെ പ്രത്യേകത. കിടിലന്‍ അപ്‌ഡേറ്റുകള്‍ വേറെ. അത്തരത്തില്‍ പുത്തന്‍ പിക്‌സല്‍ മോഡലുകളെ പുറത്തിറക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ പിക്‌സല്‍ 3, പിക്‌സല്‍ 3XL എന്നിവയാണ് പുതിയ മോഡലുകള്‍. ഈ ആഴ്ച തന്നെ ഇരു മോഡലുകളും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

അത്യുഗ്രന്‍ സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഇത് പ്യുവര്‍ ലാഗ് ഫ്രീ ആന്‍ഡ്രോയിഡ് എക്‌സ്പീരിയന്‍സ് നല്‍കും. 4 ജി.ബിയാണ് റാം ശേഷി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്. പൊടിയും വെള്ളവും അകത്തു കടക്കാതിരിക്കാന്‍ ഐ.പി 68 സുരക്ഷയും ഇരു ഫോണുകളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

6.3 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് പിക്‌സല്‍ 3XL മോഡലിലുള്ളത്. പിക്‌സല്‍ 3യ്ക്ക് 5.5 ഇഞ്ചാണ് ഡിസ്‌പ്ലേ വലിപ്പം. ഇരു മോഡലുകള്‍ക്കും 1440X2880 പിക്‌സലാണ് റെസലൂഷന്‍. മുന്നില്‍ ഇരട്ട കാമറയാണ്. 3XLല്‍ 3,430 മില്ലി ആംപെയറിന്റെ ബാറ്ററിയും 3ല്‍ 3,915 മില്ലി ആംപെയര്‍ ബാറ്ററിയുമാണുള്ളത്. അതിവേഗ ചാര്‍ജിംഗ് സംവിധാനമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. 184 ഗ്രാമാണ് ഭാരം.

വില പിക്‌സല്‍ 3XL

64 ജി.ബി – 64,300 രൂപ
128 ജി.ബി – 71,700 രൂപ

വില പിക്‌സല്‍ 3

64ജി.ബി – 56,900 രൂപ
128 ജി.ബി – 64,300 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍